അധ്യാപക നിയമന സംവരണം: കേരള സർവകലാശാല ആക്ടിലെ ഭേദഗതിയും ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: വിവിധ വകുപ്പുകളിലെ എല്ലാ അധ്യാപക ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കി സംവരണം നിർണയിക്കാനുള്ള കേരള സർവകലാശാല ആക്ടിലെ ഭേദഗതിയും ഹൈകോടതി റദ്ദാക്കി.
സംവരണം നിശ്ചയിച്ചതിലെ അപാകതയെത്തുടർന്ന് അധ്യാപക നിയമനത്തിന് 2017ൽ കേരള സർവകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയതിനൊപ്പമാണ് ജസ്റ്റിസ് അമിത് റാവൽ ഇതിന് ഇടയാക്കിയ നിയമഭേദഗതിയും റദ്ദാക്കിയത്.
വകുപ്പുകളിലെ ഒറ്റ തസ്തികയായ പ്രഫസർമാരുടെ നിയമനത്തിൽ സംവരണം പാലിക്കാനായിരുന്നു 2014ൽ നിയമഭേദഗതി നടപ്പാക്കിയത്.
എല്ലാ വകുപ്പും ഒറ്റയൂനിറ്റായി കണക്കാക്കിയപ്പോൾ ചില വകുപ്പിൽ സംവരണ വിഭാഗക്കാരും ചില വകുപ്പുകളിൽ സംവരണമില്ലാത്ത വിഭാഗക്കാർ മാത്രമായും നിയമിക്കപ്പെടുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയാണ് 2017ലെ വിജ്ഞാപനപ്രകാരം നടത്തുന്ന കേരള സർവകലാശാല നിയമനത്തിനെതിരെ അപേക്ഷകരായിരുന്ന കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി. രാധാകൃഷ്ണപിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി. വിജയലക്ഷ്മി, സൊെസെറ്റി ഫോർ സോഷ്യൽ സർെവയ്ലൻസ് എന്നിവർ കോടതിയെ സമീപിച്ചത്.
2014ലെ നിയമഭേദഗതിയും 2017ലെ വിജ്ഞാപനവും റദ്ദാക്കിയതോടെ ഇതിെൻറ അടിസ്ഥാനത്തിൽ ഇതുവരെ നടത്തിയ 58 നിയമനം അസാധുവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.