അധ്യാപക നിയമനം: ഉത്തരവ് ലഭിച്ച 2828 പേർക്കും ശിപാർശ ലഭിച്ച 888 പേർക്കും ഉടൻ നിയമനം നൽകുമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. ഇതുപ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേർക്കും ശിപാർശ ലഭിച്ച 888 പേർക്കും ഉടൻ നിയമനം നൽകും. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്‍റ് തസ്തികയിലുമാണ് നിയമനം. പി.എസ്.സി നിയമനം കൊടുക്കുന്നവർക്കും എയ്ഡഡ് മേഖലയിലുള്ളവർക്കും ജൂലൈ 15 മുതൽ ജോലിയിൽ പ്രവേശിക്കാവുന്നതാണെന്നും സർക്കാറിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
സർക്കാര്‍ വിദ്യാലയങ്ങളില്‍ നിയമന ഉത്തരവ് ലഭിച്ച 2828 പേരിൽ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ (ജൂനിയര്‍) വിഭാഗത്തിൽ 579 പേരും ഹയര്‍ സെക്കൻഡറി അധ്യാപകര്‍ (സീനിയര്‍) വിഭാഗത്തിൽ 18 പേരും ലാബ് അസിസ്റ്റന്‍റ് വിഭാഗത്തിൽ 224 പേരും വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിൽ അധ്യാപക തസ്തികയിൽ മൂന്ന് പേരും ഹൈസ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 501 പേരും യു.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 513 പേരും എല്‍.പി സ്കൂള്‍ ടീച്ചര്‍ വിഭാഗത്തിൽ 709 പേരും മറ്റ് അധ്യാപക തസ്തികകളിൽ 281പേരും ഉൾപ്പെടുന്നു.
ഇത് കൂടാതെ നിയമന ശുപാർശ ലഭ്യമായ 888 തസ്തികളിലേക്കും നിയമനം നടത്തും. ഇതിൽ ഹൈസ്കൂൾ ടീച്ചർ വിഭാഗത്തിൽ 213 പേരും യു.പി.സ്കൂൾ ടീച്ചർ വിഭാഗത്തിൽ 116 പേരും എൽ.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ 369 പേരും മറ്റ് അധ്യാപക തസ്തികകളിൽ 190 പേരും നിയമിക്കപ്പെടും.
സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 2019- 20 വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ തന്നെ 2021 -22 വർഷത്തിലും തുടരും. 2021-22 അധ്യയന വർഷം എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ജൂലൈ 15 മുതൽ മാനേജർമാർക്ക് നിയമനം നടത്താവുന്നതാണ്. വിദ്യാഭ്യാസ ഓഫീസർമാർ ഒരു മാസത്തിനുള്ളിൽ തന്നെ ഈ നിയമന അംഗീകാര ശുപാർശകൾ തീർപ്പാക്കേണ്ടതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.