സ്കൂൾ അധ്യാപക വിദ്യാർഥി അനുപാതം മാറ്റില്ല; കുട്ടികൾ വർധിച്ചാലും പുതിയ തസ്തികക്ക് മൂന്നുവർഷം കാത്തിരിക്കണം
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ അധ്യാപക വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിറകോട്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിലവിലുള്ള അനുപാതം തുടരും. എന്നാൽ, തുടർച്ചയായ മൂന്നുവർഷവും ആവശ്യമായ വിദ്യാർഥികൾ ഉണ്ടെങ്കിലേ പുതിയ അധ്യാപക തസ്തികക്ക് അനുമതി നൽകൂ. കുട്ടികൾ വർധിച്ചുണ്ടാകുന്ന പുതിയ തസ്തികക്ക് വിദ്യാഭ്യാസ ഒാഫിസർമാർക്ക് പകരം സർക്കാർതലത്തിലായിരിക്കും അനുമതി നൽകുക. ഇതടക്കം പൊതുവിദ്യാഭ്യാസ വകുപ്പിെൻറ നിർദേശങ്ങൾ ധനവകുപ്പ് അംഗീകരിച്ച് നിയമവകുപ്പിെൻറ പരിഗണനക്ക് കൈമാറി. നിയമവകുപ്പിെൻറ അംഗീകാരമായാൽ കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആർ) ഭേദഗതി ചെയ്ത് വിജ്ഞാപനം ഇറക്കും. അനുപാതം ഉയർത്താനുള്ള നിർദേശം വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിലനിൽക്കില്ലെന്ന് നിയമവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.
നിലവിൽ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:30 ആണ്. ഒരു വിദ്യാർഥി വർധിച്ചാൽ പുതിയ തസ്തിക സൃഷ്ടിക്കാം. എന്നാൽ, വിദ്യാർഥികളുടെ വർധന തുടർച്ചയായ മൂന്നു വർഷമുണ്ടെങ്കിൽ മാത്രം സ്ഥിരം അധ്യാപക നിയമനം മതിയെന്ന ഭേദഗതി കൊണ്ടുവരും. അത്രയും കാലം താൽക്കാലിക നിയമനത്തിനായിരിക്കും അനുമതി. ആറുമുതൽ എട്ടുവരെ ക്ലാസുകളിൽ അനുപാതം 1:35 തന്നെ തുടരും.
റിട്ടയർമെൻറ്, രാജി, മരണം, പ്രമോഷൻ വഴിയുണ്ടാകുന്ന ഒഴിവുകളിൽ പകരം നിയമിക്കുന്നവർക്ക് വിദ്യാഭ്യാസ ഒാഫിസർമാർതന്നെ നിയമനാംഗീകാരം നൽകും. കുട്ടികൾ വർധിച്ചുണ്ടാകുന്ന അധിക തസ്തികക്ക് പൊതുവിദ്യാഭ്യാസവകുപ്പിെൻറ അനുമതി നിർബന്ധമാക്കും. നിയമനാംഗീകാരം വിദ്യാഭ്യാസ ഒാഫിസർമാരിൽതന്നെ നിലനിർത്തും. പുതിയ തസ്തകകൾക്ക് അനുമതി നൽകുന്നത് മൂന്നുവർഷം കഴിഞ്ഞ് മതിയെന്ന ഭേദഗതിയിലൂടെ അധിക സാമ്പത്തിക ബാധ്യത തടയാനാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ചെലവ് ചുരുക്കലിെൻറ ഭാഗമായി ധനവകുപ്പ് മുന്നോട്ടുവെച്ച നിർദേശങ്ങൾ ഉൾപ്പെടെയാണ് കെ.ഇ.ആർ ഭേദഗതി കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.