ജയിംസ് മാത്യു എം.എൽ.എക്കെതിരായ ആത്മഹത്യ പ്രേരണക്കേസ് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: തളിപ്പറമ്പ് എം.എൽ.എ ജയിംസ് മാത്യുവിനെതിരായ ആത്മഹത്യ േപ്രരണ കേസ് ഹൈകോടതി റദ്ദാക്കി. ആത്മഹത്യ ചെയ്ത പ്രധാനാധ്യാപകെൻറ സഹാധ്യാപകനും ഒന്നാം പ്രതിയുമായ എം.വി. ഷാജിക്കെതിരായ കേസും റദ്ദാക്കി. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഇ.പി. ശശിധരൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 2014 ഡിസംബർ 15ന് കാണാതായ ശശിധരനെ പിറ്റേദിവസം കാസർകോട്ടെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
സഹാധ്യാപകനും എം.എൽ.എയുമാണ് തെൻറ ആത്മഹത്യക്ക് കാരണക്കാരെന്ന് കാണിച്ച് ശശിധരൻ എഴുതിയ രണ്ട് കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിൽ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സഹാധ്യാപകനും ഒന്നാം പ്രതിയുമായ ഷാജി അപമാനിച്ചതായും ഇയാൾ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എം.എൽ.എ തന്നെ ഭീഷണിപ്പെടുത്തിയതായുമാണ് കത്തിലുണ്ടായിരുന്നത്.
മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് 2015 ഫെബ്രുവരിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങിയ ഷാജിെയയും ജയിംസ് മാത്യുവിെനയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. തങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നും ആത്മഹത്യക്കുറിപ്പിെൻറ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹരജി നൽകിയത്.
ആത്മഹത്യക്കുറിപ്പിൽ മാത്രമാണ് ഇരുവർക്കുമെതിരെ ആരോപണമുള്ളതെന്നും ഇത് ശരിവെക്കുന്ന തെളിവുകൾ കണ്ടെത്താനായിട്ടിെല്ലന്നും വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.