അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയുടെ കൈ ഒടിച്ചെന്ന്; അധ്യാപികക്ക് സസ്പെന്‍ഷന്‍
text_fields
കൊട്ടിയം: അഞ്ചാം ക്ളാസ് വിദ്യാര്‍ഥിയുടെ കൈ അധ്യാപിക ഒടിച്ചതായി പരാതി. കൊല്ലം വാളത്തുംഗല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി വാളത്തുംഗല്‍ തമ്പുരാന്‍ വെളിയില്‍ വീട്ടില്‍ സിറാജുദ്ദീന്‍െറയും മുംതാസിന്‍െറയും മകന്‍ മുഹമ്മദ് സെയ്ദലിയുടെ (10) ഇടതുകൈയാണ് ഒടിഞ്ഞത്. അധ്യാപിക കാല്‍മുട്ടുകൊണ്ട് അമര്‍ത്തി ഒടിക്കുകയായിരുന്നെന്ന് കുട്ടി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ അധികൃതരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അധ്യാപിക ഡി. ഷീജയെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. സോഷ്യല്‍ സയന്‍സ് ക്ളാസിനിടെ തറയില്‍വീണ പേന കുനിഞ്ഞെടുത്തതിന് സെയ്ദലിയുടെ കൈ ബെഞ്ചിന് മുകളില്‍ വെച്ചശേഷം അധ്യാപിക കാല്‍മുട്ടുകൊണ്ട് അമര്‍ത്തി ഒടിക്കുകയായിരുന്നെന്നാണ് പരാതി. വിവരമറിഞ്ഞത്തെിയ മാതാപിതാക്കള്‍ ഉടന്‍ കുട്ടിയെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. പൊട്ടലുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് കൈക്ക് പ്ളാസ്റ്റര്‍ ഇട്ടു. ഓട്ടോ ഡ്രൈവറായ പിതാവ് സിറാജുദ്ദീന്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് സംഭവത്തെക്കുറിച്ച് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. കുട്ടിയുടെ കൈപിടിച്ച് തിരിച്ച അധ്യാപിക ഷീജയെ താക്കീത് ചെയ്തതായും കുട്ടിക്ക് വൈദ്യസഹായം ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായും ഹെഡ്മിസ്ട്രസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒമ്പതിന് അഞ്ചാം ക്ളാസില്‍ പഠിക്കുന്ന അല്‍താഫ് എന്ന വിദ്യാര്‍ഥിയെ ഇവര്‍ നെഞ്ചില്‍ പിടിച്ച് തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് അധ്യാപികയെ സസ്പെന്‍ഡ് ചെയ്തത്.
ഇതിനുമുമ്പ് ജോലി നോക്കിയ പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു.പി.എസില്‍ കുട്ടികളോടും അധ്യാപകരോടും മോശമായി പെരുമാറുന്നെന്ന പരാതിയത്തെുടര്‍ന്നാണ് ഇവരെ സെപ്റ്റംബര്‍ 23ന് ഇവിടേക്ക് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഇവരെ ഇവിടേക്ക് അയക്കരുതെന്നുകാട്ടി സ്കൂള്‍ അധികൃതര്‍ കത്ത് നല്‍കിയിരുന്നതായാണ് വിവരം. തിങ്കളാഴ്ച രാവിലെ സെയ്ദലിയുമായി മാതാപിതാക്കള്‍ സ്കൂളിലത്തെിയിരുന്നു. സംഭവമറിഞ്ഞ് ഇരവിപുരം പൊലീസും സ്ഥലത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.