പാകിസ്താനിലേക്ക് പോകാൻ തയാറാകൂ, വിദ്യാർഥിനികളോട് അധ്യാപകന്റെ ഭീഷണി
text_fieldsകൊടുങ്ങല്ലൂർ: പാകിസ്താനിലേക്ക് പോകാൻ തയാറായിക്കൊള്ളാൻ വിദ്യാർഥിനികളോട് അധ്യാപകെൻറ ഭീഷണി. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പറഞ്ഞാണ് കൊടുങ്ങല്ലൂർ നഗ രത്തിലെ സ്കൂളിലെ ഹിന്ദി അധ്യാപകൻ ഒരു വിഭാഗം വിദ്യാർഥിനികളോട് വിദ്വേഷത്തോടെ സ ംസാരിക്കുന്നതായി പരാതി ഉയർന്നത്. പ്രതിഷേധവുമായി സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തി.
സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്ത് അധികൃതർക്ക് പരാതി നൽകുമെന്നും വ്യാഴാഴ്ച അടിയന്തര പി.ടി.എ യോഗം വിളിച്ചിട്ടുണ്ടെന്നും പി.ടി.എ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് പറഞ്ഞു.
ഈയിടെ ക്ലാസ് പി.ടി.എ യോഗത്തിൽ അധ്യാപകൻ പൗരത്വ നിയമത്തെക്കുറിച്ച് പ്രസംഗിക്കാൻ നോക്കിയെങ്കിലും രക്ഷിതാക്കൾ അവഗണിച്ചതോടെ ഇയാൾ പിൻമാറുകയായിരുന്നു. ഇതിന് ശേഷമാണ് ‘പാകിസ്താൻ’ പ്രയോഗം. ഇതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവിെൻറ ശബ്ദസന്ദേശം വൈറലാണ്.
അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫും, എസ്.എഫ്.ഐയും രംഗത്തുവന്നു. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയതായി എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അറിയിച്ചു. നടപടി സ്വീകരിക്കാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.െവെ.എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു.
സ്ഥിരം പ്രശ്നക്കാരനായ അധ്യാപകനെതിരെ ഉന്നത വിദ്യാഭ്യാസ അധികൃതർ മുമ്പാകെയും ചൈൽഡ് ലൈനിലും പരാതിയുണ്ട്. ഭാഷാ അധ്യാപകനാണെങ്കിലും വിദ്യാർഥിനികൾക്ക് ബയോളജി വിഷയം എടുക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്യുന്നതായാണ് പരാതി. ചൈൽഡ്ലൈൻ പരാതി കൊടുങ്ങല്ലൂർ പൊലീസിന് കൈമാറിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.