അധ്യാപികയെ മാറ്റി; രാത്രിയിലും കുത്തിയിരിപ്പുമായി വിദ്യാർഥികൾ
text_fieldsതൊടുപുഴ: പരീക്ഷ അടുത്തിരിക്കെ, അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച് ച് വിദ്യാർഥികൾ. സ്കൂൾ സമയം കഴിഞ്ഞും പോകാതെ, രാത്രിയിലും ക്ലാസിൽ തന്നെയിരുന്നായി രുന്നു പ്രതിഷേധം. പിന്തുണയുമായി രക്ഷിതാക്കളും എത്തിയതോടെ പുത്തൻ പ്രതിഷേധത്തിന് അരിക്കുഴ സർക്കാർ സ്കൂൾ വേദിയായി.
ഒടുവിൽ, രാത്രി ഒമ്പതിനു വിദ്യാർഥികൾ സമരം അവസാനിപ്പിച്ചു. രക്ഷിതാക്കളുടെ സമരം വ്യാഴാഴ്ച തുടരുമെന്ന് പി.ടി.എ പ്രതിനിധികൾ അറിയിച്ചു.ഗണിത ശാസ്ത്ര അധ്യാപിക എസ്. ലേഖയെ സ്ഥലം മാറ്റിയതോടെയാണ് ബുധനാഴ്ച പത്താം ക്ലാസ് വിദ്യാർഥികളായ 18 പേർ ക്ലാസിൽ ഇരിപ്പുറപ്പിച്ചത്. രാത്രിയിലും സമരം തുടർന്നപ്പോൾ രക്ഷിതാക്കളും എത്തി. പ്രധാനാധ്യാപകനടക്കമുള്ളവരും പോയില്ല.
അധ്യാപികയെ മാറ്റിയ നടപടിയല്ല മറിച്ച്, വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്ന ആശങ്കയാണ് സമരത്തിനു കാരണമായതെന്ന് രക്ഷിതാക്കൾ പറഞ്ഞു. തുടർച്ചയായി നൂറുശതമാനം വിജയം നേടുന്ന സ്കൂളാണിത്. ഇൗ വർഷവും ആ വിജയം ഉറപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് അധ്യാപികയുടെ മാറ്റം. ഇത് പഠനത്തെ ബാധിക്കുമെന്നും പഠനതുടർച്ച നഷ്ടമാക്കുമെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. സ്ഥലം മാറ്റം ഇൗ അധ്യയന വർഷം തീരുന്നതുവരെ മരവിപ്പിക്കണമെന്നാണ് ആവശ്യം.
മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായും രക്ഷിതാക്കൾ പറഞ്ഞു. വൈകുന്നേരം സ്കൂൾ വിട്ടശേഷം ബോർഡിൽ ‘ഞങ്ങളുടെ അധ്യാപികയെ സ്ഥലം മാറ്റരുത്, പഠന പ്രതിഷേധം, ഞങ്ങളെ പഠിക്കാൻ അനുവദിക്കുക’ എന്നിങ്ങനെ എഴുതിയ ശേഷമാണ് വിദ്യാർഥികൾ പഠിച്ച് പ്രതിഷേധിക്കാൻ ആരംഭിച്ചത്. ലഘുഭക്ഷണമടക്കം രക്ഷിതാക്കൾ ഒരുക്കി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.