വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഏഴു വർഷം തടവും പിഴയും
text_fieldsതളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകന് ഏഴു വർഷം തടവും 20,000 രൂപ പിഴയും. ചിറവക്കിലെ കെ.പി.വി. സതീഷ് കുമാറിനെയാണ് (60) തളിപ്പറമ്പ് അതിവേഗ കോടതി ശിക്ഷിച്ചത്.
2017 ആഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വര ക്ഷേത്രത്തിനടുത്തുള്ള പ്രതിയുടെ വീട്ടിൽ ട്യൂഷൻ സെൻറർ നടത്തിയിരുന്നു. ഇവിടെ ട്യൂഷനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
തുടർന്ന് അന്നത്തെ തളിപ്പറമ്പ് ഇൻസ്പെക്ടർ പി.കെ. സുധാകരൻ 2017 സെപ്റ്റംബർ 20ന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് വ്യാഴാഴ്ച തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി പി. മുജീബ്റഹ്മാൻ വിധി പറഞ്ഞത്.
പോക്സോ ഉൾപ്പെടെ നാലു വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സംഭവസമയം അരോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.