‘അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സമരത്തിന് പോകണം’ ക്ലാസ് ഉണ്ടാവില്ലെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ്; പ്രഥമാധ്യാപകന് സസ്പെന്ഷന്
text_fieldsവട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് ഗവ.എല്‍.പി.എസിന് അനധികൃതമായി അവധി നല്കിയ സംഭവത്തില്‍ അന്വേഷണ വിധേയമായി പ്രഥമാധ്യാപകനെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് സസ്പെന്‍ഡ് ചെയ്തു.
അധ്യാപകര്‍ക്ക് സമരത്തിന് പോകണമെന്ന് വാട്സ് ആപ്പിലൂടെ അറിയിപ്പ് നല്കിയ ശേഷം സ്കൂളിന് അവധി നല്കി അധ്യാപകരും മറ്റ് ജീവനക്കാരും സമരത്തിന് പോയി. നോര്‍ത്ത് എ.ഇ.ഒയുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ എത്തിയാണ് സ്കൂള്‍ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ല എന്ന് വാട്സാപ്പ് ഗ്രൂപ്പ് വഴി കുട്ടികളെ അധ്യാപകര്‍ അറിയിച്ചിരുന്നു. അനധികൃതമായി അവധി നല്‍കിയതിനെതിരെയാണ് പ്രഥമാധ്യാപകന് ബിനില്‍ ജോസിനെ സസ്പെന്‍ഡ് ചെയ്തത്.
ശമ്പള പരിഷ്കരണം നടത്തുക, ലീവ് സറണ്ടര്‍ അനുവദിക്കുക, ഡി.എ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും പണിമുടക്കിയത്. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സി.പി.ഐ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നു.
പണിമുടക്ക് ദിവസത്തെ ശമ്പളം 2025 ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും പിടിക്കും എന്നാണ് അറിയിച്ചിരുന്നത്. പണിമുടക്കിനെ തുടര്‍ന്ന് സ്കൂള്‍ അടച്ചിട്ട സംഭവത്തില്‍ അന്വേഷിച്ച് റിപ്പേര്‍ട്ട് നല്കാന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.