Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമന ശിപാർശ ലഭിച്ച...

നിയമന ശിപാർശ ലഭിച്ച അധ്യാപകർക്ക്​ ഉടൻ നിയമനം പരിഗണനയിലെന്ന്​ മുഖ്യമ​ന്ത്രി

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി അ​ഡ്വൈ​സ്​ ല​ഭി​ച്ച അ​ധ്യാ​പ​ക​ർ​ക്ക്​ നി​യ​മ​നം ന​ൽ​കു​ന്ന​ത്​ ആ​ലോ​ചി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ്​​കൂ​ൾ തു​റ​ന്ന ശേ​ഷം നി​യ​മ​നം എ​ന്ന​താ​യി​രു​ന്നു നേ​ര​ത്തേ തീ​രു​മാ​നം. പ്ര​ത്യേ​ക സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ച്​ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പി.​സി. വി​ഷ്​​ണു​നാ​ഥി​െൻറ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന്​ മ​റു​പ​ടി ന​ൽ​കി.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​റ്റി​െ​വ​ച്ച പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളും ഇ​ൻ​റ​ര്‍വ്യൂ​ക​ളും കോ​വി​ഡ് തീ​വ്ര​ത കു​റ​ഞ്ഞാ​ലു​ട​ൻ പു​ന​രാ​രം​ഭി​ക്കും. നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി​ക്ക് വി​ട്ടി​ട്ടും വി​ശേ​ഷാ​ല്‍ ച​ട്ട​ങ്ങ​ളോ റി​ക്രൂ​ട്ട്മെൻറ്​ ച​ട്ട​ങ്ങ​ളോ രൂ​പ​വ​ത്​​ക​രി​ക്കാ​ത്ത പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, ബോ​ര്‍ഡു​ക​ള്‍, കോ​ര്‍പ​റേ​ഷ​നു​ക​ള്‍ എ​ന്നി​വ​യി​ല്‍ ഇ​വ ത​യാ​റാ​ക്കാ​ൻ വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രെ ഉ​ള്‍പ്പെ​ടു​ത്തി ടാ​സ്ക് ഫോ​ഴ്സ് ഉ​ണ്ടാ​ക്കി.

സീ​നി​യോ​റി​റ്റി ത​ര്‍ക്കം, പ്ര​മോ​ഷ​ന് യോ​ഗ്യ​രാ​യ​വ​രു​ടെ അ​ഭാ​വം എ​ന്നി​വ മൂ​ലം ​െറ​ഗു​ല​ര്‍ പ്ര​മോ​ഷ​നു​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ന്ന കേ​സു​ക​ള്‍ ക​ണ്ടെ​ത്തി ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ന്‍ വ​കു​പ്പ​ധ്യ​ക്ഷ​ന്മാ​ർ​ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ​

െറ​ഗു​ല​ര്‍ പ്ര​മോ​ഷ​നു​ക​ള്‍ ന​ട​ത്താ​ന്‍ ത​ട​സ്സം വ​ന്ന ത​സ്തി​ക​ക​ളെ പി.​എ​സ്.​സി റാ​ങ്ക് ലി​സ്​​റ്റ്​ നി​ല​വി​ലു​ള്ള കേ​ഡ​റി​ലേ​ക്ക്​ താ​ല്‍ക്കാ​ലി​ക​മാ​യി ത​രം​താ​ഴ്ത്തി, റാ​ങ്ക്​ ലി​സ്​​റ്റു​ക​ളു​ടെ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​​ നാ​ലു​വ​രെ നീ​ട്ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachersPinarayi VijayanPinarayi Vijayan
News Summary - teachers appointment Chief Minister
Next Story