അധ്യാപക പുനർവിന്യാസം: ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റാൻ സർക്കാർ
text_fieldsകോഴിക്കോട്: സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കുന്ന വിഷയത്തിൽ ഉദ്യോഗാർഥികളുടെ ആശങ്കകൾ അകറ്റാൻ സർക്കാർ. പി.എസ്.സി പട്ടികയിലുള്ളവരും പരീക്ഷ എഴുതിയവരുമായ യുവതീ യുവാക്കൾ പുനർവിന്യാസത്തിനെതിരെ വ്യാപകമായി പരാതി പറഞ്ഞതോടെയാണ് വിദ്യാഭ്യാസവകുപ്പ് പുതിയ നിർദേശവുമായെത്തിയത്. പി.എസ്.സി പരീക്ഷയെഴുതുന്നവർക്കോ റാങ്ക് പട്ടികയിലുള്ളവർക്കോ ആശങ്കയുണർത്തുന്ന നടപടികൾ സംരക്ഷിതാധ്യാപകരുടെ കാര്യത്തിൽ വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് അഡീഷനൽ ഡി.പി.െഎ ജെസി ജോസഫ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കയച്ച കത്തിൽ വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ഡി.ഡി.ഇമാർ ഉദ്യോഗാർഥികളെ ബോധ്യപ്പെടുത്തണമെന്നും ചൊവ്വാഴ്ച അയച്ച കത്തിൽ വ്യക്തമാക്കുന്നു. സംരക്ഷിതാധ്യാപകരുടെ പുനർവിന്യാസം വൻ ഭരണനേട്ടമായി അവകാശപ്പെട്ട് മന്ത്രി സി. രവീന്ദ്രനാഥ് തെൻറ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടിരുന്നു. ഇതിന് എതിർ കമൻറുമായി പി.എസ്.സി പട്ടികയിൽപ്പെട്ടവരും പരീക്ഷ എഴുതിയവരും രംഗെത്തത്തിയിരുന്നു. ഇക്കാര്യം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഡി.പി.െഎ ഒാഫിസിലേക്ക് നിരവധി പരാതികളും പ്രവഹിച്ചിരുന്നു.
പി.എസ്.സി വഴി നിയമനം നടത്തേണ്ട സർക്കാർ സ്കൂളുകളിലെ ഒഴിവുകളിൽ എയ്ഡഡ് സ്കൂളുകളിൽനിന്നുള്ള സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കുന്നത് സർക്കാറിെൻറ നയമല്ലെന്ന് അഡീഷനൽ ഡി.പി.െഎ കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ സ്കൂളുകളിൽ പുനർവിന്യസിക്കുന്നവരുടെ പേരുവിവരം ഒാഫിസിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം ചില ഡി.ഡി.ഇമാർ പാലിക്കുന്നില്ലെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.
പി.എസ്.സി പട്ടിക നിലവിലില്ലാത്ത വിഷയങ്ങളിൽ സർക്കാർ സ്കൂളുകളിൽ പുനർവിന്യസിച്ചവരെ പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതിയിൽ തന്നെ സ്കൂളിൽനിന്ന് പിൻവലിച്ച് മറ്റ് ഒഴിവുകളിൽ പുനർനിയമിക്കണമെന്നും അഡീഷനൽ ഡി.പി.െഎ ഒാർമിപ്പിക്കുന്നു. പി.എസ്.സി വഴി നിയമനം നടക്കുന്ന തീയതി വരെ കാത്തുനിൽക്കരുതെന്ന കർശന നിർദേശം കത്തിലുണ്ട്.
പി.എസ്.സി പട്ടിക ഉെണ്ടങ്കിലും ഇല്ലെങ്കിലും ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലെ ഹൈസ്കൂൾ അധ്യാപകരെ പുനർവിന്യസിക്കരുതെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ വിധിയും പാലിക്കണം. ഇൗ അധ്യയന വർഷം തസ്തിക നിർണയത്തെ തുടർന്ന് സർക്കാർ സ്കൂളുകളിലുണ്ടായ ഒഴിവുകളിലെ നിശ്ചിത ശതമാനം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണെമന്നും അഡീഷനൽ ഡി.പി.െഎ നിർദേശിച്ചു. ഇതിന് പി.എസ്.സി പട്ടിക വരുന്നതുവരെ കാത്തിരിക്കരുതെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.