Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി പരീക്ഷക്ക്​ പോകുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക്​ എട്ട്​, ഒമ്പത്​ ക്ലാസ്​ പരീക്ഷ ഡ്യൂട്ടിയെടുക്കാം

text_fields
bookmark_border
exam
cancel

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി പരീക്ഷ ഡ്യൂട്ടിയെടുക്കുന്ന സ്കൂളിൽ തന്നെ അധ്യാപകർക്ക്​ എട്ട്​, ഒമ്പത്​ ക്ലാസുകളിലെ വാർഷിക പരീക്ഷ ഡ്യൂട്ടിക്ക്​ ക്രമീകരണമൊരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്​. എസ്​.എസ്​.എൽ.സി പരീക്ഷാദിവസം തന്നെ വാർഷിക പരീക്ഷ നടത്തുന്നത്​ അധ്യാപകർക്ക്​ ദുരിതമാകുമെന്ന്​ കണ്ടാണ്​ നിർദേശം.

മാർച്ച്​ 31ന് രാവിലെ 9.45 മുതൽ 11.30 വരെ എസ്​.എസ്​.എൽ.സി പരീക്ഷ നടക്കുന്നുണ്ട്​. ഇതേ ദിവസം ഉച്ചക്കുശേഷം ഒന്നര മുതൽ ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും വാർഷിക പരീക്ഷ നിശ്ചയിച്ചിട്ടുണ്ട്​. രാവിലെ മറ്റൊരു സ്കൂളിൽ എസ്​.എസ്​.എൽ.സി പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അധ്യാപകർ അതേദിവസം ഉച്ചക്കുശേഷം വാർഷിക പരീക്ഷ നടത്തിപ്പിനായി മാതൃസ്കൂളിലേക്കും ഓടണമായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ്​ ക്രമീകരണം​.

എസ്​.എസ്​.എൽ.സി ഡ്യൂട്ടിക്ക്​ നിയോഗിച്ചിട്ടില്ലാത്ത അധ്യാപകരെയും എട്ട്​, ഒമ്പത്​ ക്ലാസുകളിലെ പരീക്ഷക്ക്​ ആവശ്യാനുസരണം നിയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്​. അധികം പേരെ ഡ്യൂട്ടിക്ക്​ ആവശ്യമെങ്കിൽ തൊട്ടടുത്ത എൽ.പി/യു.പി സ്കൂളുകളിലെ അധ്യാപകരെ നിയോഗിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC exam
News Summary - Teachers can take eighth and ninth class examination duty in the school where they are appearing for the SSLC examination
Next Story