ഇനി അസിസ്റ്റൻറുമാരല്ല; സ്കൂൾ ടീച്ചർ തന്നെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക തസ്തികകൾ സ്കൂൾ അസിസ്റ്റൻറ് എന്നത് സ്കൂൾ ടീച്ചർ എന്ന് പുനർനാമകരണം ചെയ്ത് സർക്കാർ ഉത്തരവ്. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) പ്രകാരം സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകൾ നാമകരണം ചെയ്തിരിക്കുന്നത് എൽ.പി സ്കൂൾ അസിസ്റ്റൻറ് (എൽ.പി.എസ്.എ), യു.പി സ്കൂൾ അസിസ്റ്റൻറ് (യു.പി.എസ്.എ), ഹൈസ്കൂൾ അസിസ്റ്റൻറ് (എച്ച്.എസ്.എ), ട്രെയിനിങ് സ്കൂൾ അസിസ്റ്റൻറ് (ടി.എസ്.എ) എന്നിങ്ങനെയാണ്.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമങ്ങളും അവയെ അടിസ്ഥാനമാക്കി സംസ്ഥാന ചട്ടങ്ങളും പുറപ്പെടുവിച്ചപ്പോൾ അധ്യാപകൻ എന്നതിന് ‘ടീച്ചർ’ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ അധ്യാപക തസ്തികകൾ എൽ.പി സ്കൂൾ ടീച്ചർ(എൽ.പി.എസ്.ടി), യു.പി സ്കൂൾ ടീച്ചർ(യു.പി.എസ്.ടി), ഹൈസ്കൂൾ ടീച്ചർ(എച്ച്.എസ്.ടി), ട്രെയിനിങ് സ്കൂൾ ടീച്ചർ (ടി.എസ്.ടി) എന്നിങ്ങനെ ഉടൻ പ്രാബല്യത്തിൽ വരത്തക്കവിധം പുനർ നാമകരണം ചെയ്താണ് ഉത്തരവായത്. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.