Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖാദർ കമ്മിറ്റി...

ഖാദർ കമ്മിറ്റി റിപ്പോർട്ട്​: മന്ത്രിസഭ അനുമതിക്ക്​​ പിന്നാലെ പ്രതിഷേധവുമായി ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ

text_fields
bookmark_border
ഖാദർ കമ്മിറ്റി റിപ്പോർട്ട്​: മന്ത്രിസഭ അനുമതിക്ക്​​ പിന്നാലെ പ്രതിഷേധവുമായി ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ
cancel

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച ഖാ​ദ​ർ ക​മ്മി​റ്റി ര​ണ്ടാം റി​പ്പോ​ർ​ട്ടി​നെ​തി​രെ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ത്യേ​ക ഊ​ന്ന​ൽ ന​ൽ​കി​യു​ള്ള നി​ല​വി​ലെ രീ​തി അ​വ​സാ​നി​പ്പി​ച്ച്​ ഒ​മ്പ​ത്​ മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ സെ​ക്ക​ൻ​ഡ​റി എ​ന്ന സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​ത​ട​ക്ക​മു​ള്ള ഒ​ന്നും ര​ണ്ടും റി​പ്പോ​ർ​ട്ടു​ക​ൾ​ക്കെ​തി​രെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും രം​ഗ​ത്തു​വ​ന്ന​ത്.

റി​​പ്പോ​ർ​ട്ട്​ മ​ന്ത്രി​സ​ഭ​യി​ൽ വ​ന്ന​തോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്​ സം​ഘ​ട​ന​ക​ൾ. 2022 സെ​പ്​​റ്റം​ബ​ർ 22ന് ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ബു​ധ​നാ​ഴ്ച മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ വ​ന്ന​തി​നു​ പി​ന്നാ​ലെ​യാ​ണ്​ പു​റ​ത്തു​വി​ടു​ന്ന​ത്. സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​വി​ലെ എ​ട്ടു​ മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​ക്കാ​നു​ള്ള ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ളി​ൽ എ​തി​ർ​പ്പും വി​വാ​ദ​വും ഭ​യ​ന്നാ​യി​രു​ന്നു ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ റി​പ്പോ​ർ​ട്ട്​ പൂ​ഴ്ത്തി​വെ​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ച ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ ര​ണ്ടാം ഭാ​ഗം പൂ​ർ​ണ​മാ​യും പു​റ​ത്തു​വി​ടാ​തെ മ​ന്ത്രി​സ​ഭ​യി​ൽ​വെ​ച്ച് പാ​സാ​ക്കി​യ​ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന ല​യ​ന നീ​ക്ക​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രെ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രാ​യി ത​രം​താ​ഴ്ത്തു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ധാ​രാ​ളം അ​ധ്യാ​പ​ക​രു​ടെ തൊ​ഴി​ൽ ന​ഷ്ട​ത്തി​ന്​ ഇ​ട​യാ​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നും എ​ഫ്.​എ​ച്ച്.​എ​സ്.​ടി.​എ ചെ​യ​ർ​മാ​ൻ ആ​ർ. അ​രു​ൺ കു​മാ​ർ, ക​ൺ​വീ​ന​ർ അ​നി​ൽ എം. ​ജോ​ർ​ജ്, കോ​ഓ​ഡി​നേ​റ്റ​ർ നി​സാ​ർ ചേ​ലേ​രി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ത​സ്തി​ക​ക​ൾ വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു. സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള നീ​ക്ക​ത്തി​​ന്‍റെ ഭാ​ഗ​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ കെ. ​ആ​ലി​ക്കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ൻ. ശി​ബി​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khader committee report
News Summary - teachers organizations protested after cabinets approval of Khader committee report
Next Story