ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; അധ്യാപികമാർ മർദ്ദിച്ചിരുന്നതായി ആരോപണം
text_fieldsമഞ്ചേശ്വരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ഉപ്പള മണിമുണ്ടയിലെ അബ്ദുൽ ഖാദർ- മെഹറുന്നിസ ദമ്പതികളുടെ മകളും മണിമുണ്ടയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയുമായ ആയിഷ മെഹ്‌നാസ്(11 ) ആണ് മരിച്ചത്.വിദ്യാർത്ഥിനിയുടെ മരണത്തിൽ നാട്ടുകാരിൽഒരുവിഭാഗം ദൂരുഹത ആരോപിച്ചതിനെ തുടർന്ന് അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.
സ്‌കൂളിൽ നടന്ന പരീക്ഷയിൽ ഉത്തരക്കടലാസിൽ ചോദ്യം എഴുതി വെച്ചതിനെ തുടർന്ന് കുട്ടിയെ രണ്ടു അധ്യാപികമാർ മർദ്ദിച്ചിരുന്നതായാണ് ആരോപണം. തുടർന്ന കുട്ടിബോധരഹിതയായിരുന്നുവെന്നും അങ്ങനെയാണ് ആശുപത്രിയിലെത്തിയതെന്നും പറയുന്നു. എന്നാൽ ഇക്കാര്യം പൊലിസും സ്കൂൾ അധികൃതരും നിഷേധിച്ചു. കുട്ടിക്ക് മർദ്ദനമേറ്റതായി പരാതിയില്ലെന്ന് പൊലിസ് പറഞ്ഞു. അബോധാവസ്ഥയിലായ വിദ്യാർത്ഥിനിയെ മംഗളൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. പത്തുദിവസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയുടെ നില ഗുരുതരമായതിനാൽ ചൊവ്വാഴ്ച്ച വൈകുന്നേരം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുകയും ബുധനാഴ്ച്ച പുലർച്ചെ നാല് മണിയോടെ മരണപ്പെടുകയുമായിരുന്നു.
മൃതദേഹം മറവു ചെയ്യാനുള്ള ശ്രമത്തിനിടയിൽ സാമൂഹിക പ്രവർത്തകർ ജില്ലാ കളക്ടർക്ക് വിവരം കൈമാറുകയും, കളക്ടർ ഇടപെട്ടതിനെ തുടർന്ന് മറവു ചെയ്യുന്നത് പൊലീസ് തടയുകയും ചെയ്തു. മൃതദേഹം വിദഗ്ധ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കകൾ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച്ച രാവിലെ പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം മയ്യിത്ത് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.