ലഹരി പദാർഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണം-വി.ശിവൻകുട്ടി
text_fieldsകോഴിക്കോട്: ലഹരിപദാർഥങ്ങൾക്കെതിരായ സംസ്ഥാന സർക്കാരിന്റെ ക്യാമ്പയിനിന്റെ ഭാഗമായി മന്ത്രി വി. ശിവൻകുട്ടി അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുകൂട്ടി. ലഹരി പദാർഥങ്ങൾക്കെതിരായ ക്യാമ്പയിനിൽ അധ്യാപകർ മുന്നണി പോരാളികൾ ആകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ജനപ്രതിനിധികൾ,രക്ഷകർത്താക്കൾ, എക്സൈസ്-പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സ്കൂൾ സംരക്ഷണ സമിതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലും നിരീക്ഷിക്കണം. ജില്ലാതലത്തിൽ കലക്ടർ കൺവീനറായും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനായും ഡി.ഡി ജോയിൻ കൺവീനറായുമുള്ള ജില്ലാ സമിതികൾ പ്രവർത്തനങ്ങൾ നിരീക്ഷിക്കും.
ലഹരി വിരുധ പ്രവർത്തനങ്ങൾ സ്കൂൾ തരത്തിലും ജില്ലാതലത്തിലും സംഘടിപ്പിക്കുന്നതിന് പി.ടി.എ അംഗങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ പരിശീലനം നൽകും.സ്‌കൂളുകളിൽ മെഡിക്കൽ പരിശോധന നടത്തും. കലാമത്സരങ്ങൾ സംഘടിപ്പിക്കും.
തുടർന്ന് ലഹരിക്കടിമപ്പെട്ട വിദ്യാർഥികളെയും രക്ഷകർത്താക്കളെയും അതിൽ നിന്ന് മുക്തരാക്കി ചെയ്ത പ്രവർത്തനങ്ങളെ സംബന്ധിച്ച് അവലോകനം നടത്തും. 2023 ഫെബ്രുവരി മാസത്തിൽ 2022-23 അക്കാദമിക വർഷത്തിൽ സ്കൂൾ, ഉപജില്ല, ജില്ലാതലങ്ങളിൽ നടത്തിയ ലഹരി വിരുധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ നടത്തും. മന്ത്രി വിളിച്ച യോഗത്തിൽ 42 അധ്യാപക സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.