മുഖ്യമന്ത്രിയുടെ സന്ദേശം അധ്യാപകർ വീടുകളിൽ എത്തിക്കണം; ഉത്തരവ് വിവാദത്തിൽ
text_fieldsതിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രിയുടെ ആശംസാകാർഡുകൾ വീടുകളിലെത്തി വിതരണം ചെയ്യണെമന്ന ഉത്തരവ് വിവാദത്തിൽ. പ്രതിപക്ഷ അധ്യാപകസംഘടനകൾ പ്രതിേഷധവുമായി രംഗത്തെത്തി. കോവിഡ് വ്യാപകമായ സാഹചര്യത്തിൽ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്ന് സംഘടനകൾ ആരോപിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും വിതരണമെന്നും ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു.
പ്രവേശനോത്സവത്തിെൻറ ഭാഗമായി ഒന്നാം ക്ലാസുകാരെ സ്വാഗതം ചെയ്തുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ സന്ദേശം. കരുതൽ വേണ്ട സന്ദർഭമാണിതെന്നും ദുരന്തഭീഷണി ഒഴിയുന്നമുറക്ക് വിദ്യാലയത്തിലേക്ക് വരാമെന്നും മുഖ്യമന്ത്രി കുട്ടികളോട് പറയുന്നതാണ് കാർഡ്. കാർഡ് തിങ്കളാഴ്ചക്കുള്ളിൽ ഒന്നാം ക്ലാസുകാരുടെ വീടുകളിലെത്തി നേരിട്ട് കൈമാറണമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശനിയാഴ്ച ഇറക്കിയ ഉത്തരവ്. കെ.ബി.പി.എസ് അച്ചടിച്ച ആശംസാ കാർഡ് ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിൽനിന്ന് പ്രധാനാധ്യാപകർ വാങ്ങി അധ്യാപകർ മുഖേന കൈമാറണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്.
കോവിഡ് ഡ്യൂട്ടിയും സ്കൂൾപ്രവേശന നടപടികളുമായി മുന്നോട്ടുപോകുന്ന തങ്ങൾക്ക് നിർദേശം ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പരാതി. വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർമാർ ഇതുസംബന്ധിച്ച കർശന നിർദേശം എ.ഇ.ഒമാർ വഴി സ്കൂളുകൾക്ക് നൽകി. ആശംസാ കാർഡുകൾ വീടുകളിൽ എത്തിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസവകുപ്പ് നൽകിയത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.