പ്രധാനാധ്യാപികയുടെ ആത്മഹത്യ: മുൻ അധ്യാപകന് അറസ്റ്റില്‍
text_fieldsപെരിന്തല്‍മണ്ണ: പ്രധാനാധ്യാപിക ആത്മഹത്യ ചെയ്ത കേസില്‍ ഇതേ സ്കൂളിലെ മുൻ അധ്യാപകെന പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പുത്തനങ്ങാടി പള്ളിപ്പടിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രധാനാധ്യാപികയായിരുന്ന ഫൗസിയ (29) മരിച്ച കേസിലാണ് പാണ്ടിക്കാട് നെന്മിനി ചെമ്പന്‍കുഴിയില്‍ അബ്ദുൽ റഫീഖ് ഫൈസിയെ (36) ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന് അറസ്റ്റ് ചെയ്തത്.
നവംബര്‍ അഞ്ചിനാണ് കുറിപ്പെഴുതി വെച്ച് അധ്യാപിക ആത്മഹത്യ ചെയ്തത്. അധ്യാപികയോടൊപ്പം ജോലി ചെയ്ത സമയത്ത് അടുപ്പത്തിലായിരുന്നെന്നും അവരില്‍നിന്ന് പണം വാങ്ങിയിരുന്നതായും അബ്ദുൽ റഫീഖ് ഫൈസി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതായി യുവതിയുടെ ഡയറിക്കുറിപ്പുകളിലും കത്തുകളിലും നിന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെതുടര്‍ന്ന് അബ്ദുൽറഫീഖ് സ്കൂളില്‍നിന്ന് ഒക്ടോബര്‍ 26ന് സ്വയം വിരമിച്ചിരുന്നു. ഫൗസിയ അവിവാഹിതയായിരുന്നു.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വീട്ടുകാരും നാട്ടുകാരും കർമസമിതിയുണ്ടാക്കി. ഇവരുടെ നിവേദനത്തെതുടർന്നാണ് അന്വേഷണം നടത്തിയത്. സി.ഐ ടി.എസ്. ബിനു, എസ്.ഐമാരായ വി.കെ. ഖമറുദ്ദീന്, എം.ബി. രാജേഷ്, പ്രത്യേകസംഘത്തിലെ സി.പി. മുരളി, മോഹനകൃഷ്ണൻ, കൃഷ്ണകുമാര്‍, മനോജ്, അനീഷ്, ജയമണി, ആമിന എന്നിവരാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.