ഒഴിഞ്ഞുകിടക്കുന്നത് 13,606 അധ്യാപക തസ്തിക
text_fieldsതിരുവനന്തപുരം: കോടികൾ ഒഴുക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ പ്ര ത്യേക മിഷൻ പദ്ധതി നടപ്പാക്കുേമ്പാഴും സർക്കാർ വിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ത് 13,606 അധ്യാപക തസ്തികകൾ. അധ്യാപകരെ നിയമിക്കാതെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചും ഹൈെടക്കാക്കിയുമുള്ള സർക്കാറിെൻറ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലക്ഷ്യം കാണിെല്ലന്ന് വ്യക്തം.
കൂടുതൽ അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ഹൈസ്കൂൾ വിഭാഗത്തിലാണ് -5651. എൽ.പിയിൽ 4410ഉം യു.പിയിൽ 1916ഉം ഹയർ സെക്കൻഡറിയിൽ 1487ഉം വി.എച്ച്.എസ്.ഇയിൽ 142ഉം അധ്യാപക തസ്തികകളിൽ നിയമനം നടത്തിയിട്ടില്ല. സർക്കാർ സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ മാത്രം 11,977 അധ്യാപകരുടെ കുറവുണ്ട്. ഇത്രയധികം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിട്ട നേട്ടത്തിലെത്തുന്നതിന് വെല്ലുവിളിയാകും. കുട്ടികൾ ആദ്യമായി സ്കൂളിൽ എത്തുന്ന എൽ.പി തലത്തിൽ മാത്രം 4410 അധ്യാപക ഒഴിവുണ്ട്.
എൽ.പി, യു.പി തലങ്ങളിൽ ഏറ്റവും കൂടുതൽ അധ്യാപകരുടെ കുറവുള്ളത് മലപ്പുറം ജില്ലയിലാണ് -1415. ഇതിൽ 1061 ഒഴിവുകളും എൽ.പി തലത്തിലാണ്. കുറവ് കോട്ടയത്തും -135. ഒേട്ടറെ സ്കൂളുകൾ ദിവസ വേതന അധ്യാപകരെയും തസ്തിക നഷ്ടപ്പെട്ട സംരക്ഷിത അധ്യാപകരെയും ഉപയോഗിച്ചാണ് അധ്യയനം നടത്തുന്നത്. എയ്ഡഡ് സ്കൂളുകളിലെ നിയമന നടപടികളും സ്തംഭനത്തിലാണ്. എയ്ഡഡ് സ്കൂളുകളിൽ ഒഴിവുവരുന്ന തസ്തികകളിലേക്കും പുതിയ തസ്തികകളിലേക്കും അധ്യാപക ബാങ്കിൽനിന്ന് നിശ്ചിത അനുപാതത്തിൽ നിയമനം നടത്തണമെന്ന വിദ്യാഭ്യാസചട്ട ഭേദഗതി മാനേജ്മെൻറുകൾ കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. ഇതുകാരണം റിട്ടയർമെൻറ്, രാജി, മരണം എന്നിവ കാരണം എയ്ഡഡ് സ്കൂളുകളിൽ വന്ന ഒഴിവുകളിൽ നടത്തിയ നിയമനങ്ങൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടില്ല. കുട്ടികൾ വർധിച്ചതുവഴിയുണ്ടായ അധിക തസ്തികകളിലും നിയമനാംഗീകാരം നൽകിയിട്ടില്ല. ആയിരക്കണക്കിന് തസ്തികകളിലെ നിയമനമാണ് എയ്ഡഡ് സ്കൂളുകളിൽ മുടങ്ങിക്കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.