വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്കൂളിൽ അയക്കേണ്ടെന്ന് നിർദേശം നൽകിയിട്ടില്ല -വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സ്കൂളുകൾ തിങ്കളാഴ്ച തുറക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മവിശ്വാസം കൂട്ടാൻ വിനോദ പ്രവർത്തനങ്ങളാകും ക്ലാസ്മുറികളിൽ ഉണ്ടാവുക. അതിനാൽ മുഴുവൻ വിദ്യാർഥികളെയും സ്കൂളിലയക്കാൻ രക്ഷിതാക്കൾ തയാറാകണം. അതേസമയം, കുട്ടികളെ സ്കൂളിലെത്താൻ നിർബന്ധിക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
24,000 തെർമൽ സ്കാനറുകൾ സ്കൂളുകൾക്ക് നൽകി. സോപ്പ്, ബക്കറ്റ് മുതലായവ വാങ്ങാൻ 2.85 കോടി രൂപ അനുവദിച്ചു. ഉച്ചഭക്ഷണ ചെലവുകൾക്കായി 105.5 കോടി രൂപ മുൻകൂറായി നൽകി. നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള പാചകത്തൊഴിലാളികളുടെ ഒാണറേറിയം തുകയായ 45 കോടി രൂപയും മുൻകൂറായി വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് അനുവദിച്ചു. സ്കൂൾ അറ്റക്കുറ്റപ്പണിക്കായി 10 ലക്ഷം വീതം നൽകും. 2282 അധ്യാപകർ ഇനിയും വാക്സിനെടുത്തിട്ടില്ല. അവരും ഉടൻ വാക്സിൻ സ്വീകരിക്കണം. പലരും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റുചിലർ വിശ്വാസപരമായ കാരണങ്ങളാണ് പറയുന്നത്. അവർ ഒാൺൈലൻ ക്ലാസുകളിൽ തുടരുന്നതാവും നല്ലത്.
പ്രവേശനോത്സവത്തോടെയാണ് നവംബർ ഒന്നിന് സ്കൂൾ തുറക്കുക. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ കോട്ടൺഹിൽ യു.പി.എസിൽ രാവിലെ 8.30ന് നടക്കും. മറ്റ് സ്കൂളുകൾ അതത് സ്ഥലങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവേശനോത്സവം നടത്തും. 104 സ്കൂളുകൾ ഇനിയും ശുചീകരിക്കാനുണ്ട്. 1474 സ്കൂൾ ബസുകൾ നന്നാക്കാനുണ്ടെന്നും ഇത് ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് ഡോസ് വാക്സിനെടുക്കാത്ത രക്ഷിതാക്കളുടെ മക്കളെ സ്കൂളിൽ അയക്കേണ്ടെന്ന് നിർദേശം നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്കൂൾ തുറന്ന് ഒരാഴ്ചക്കുശേഷം ചേരുന്ന അവലോകനയോഗം പ്രവർത്തനങ്ങൾ വിലയിരുത്തി ഉചിത തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.