കണ്ണീർ സമരങ്ങൾക്കൊടുവിൽ ആനന്ദക്കണ്ണീർ
text_fieldsതിരുവനന്തപുരം: ആത്മഹത്യ സമരവും ശയനപ്രദക്ഷിണവുമടക്കം നിസ്സഹായതയുടെ കണ്ണീർ പ്രതിഷേധങ്ങൾക്കൊടുവിൽ സമരപ്പന്തലിൽ ആഹ്ലാദം കിനിയുന്ന ആനന്ദക്കണ്ണീർ. 34 ദിവസമായി സെക്രേട്ടറിയറ്റ് നടയിൽ തുടരുന്ന എൽ.ജി.എസ് ഉദ്യോഗാർഥികളുടെ അതിജീവനസമരം അവസാനിക്കുേമ്പാൾ ആകുലതകൾ നിറഞ്ഞ പതിവ് മുഖങ്ങളിൽ നിറഞ്ഞ സന്തോഷം. ചെറിയ കുഞ്ഞുങ്ങളെ വീട്ടിലുപേക്ഷിച്ചുവന്ന അമ്മമാർ, വയോധികരായ മാതാപിതാക്കളെ തനിച്ചാക്കിെയത്തിവർ, തൊഴിൽ സ്വപ്നം കാണുന്ന കുടുംബാംഗങ്ങൾക്ക് പ്രതീക്ഷ നൽകി വണ്ടി കയറിയവർ... ഒരോരുത്തർക്കും പറയാനുള്ളത് വൈകാരികത നിറഞ്ഞ ജീവിത സാഹചര്യങ്ങളാണ്. സർക്കാർ നൽകിയ ആറ് ഉറപ്പുകളിൽ ഒന്നിൽ 'തെരഞ്ഞെടുപ്പ് കമീഷെൻറ അനുമതിയോടെ' എന്ന പരാമർശമുണ്ടെങ്കിലും ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിെൻറ ആശ്വാസമാണ് എല്ലാ മുഖങ്ങളിലും.
മന്ത്രിതല ചർച്ച കഴിഞ്ഞെത്തിയവെര അഭിവാദ്യ മുദ്രാവാക്യങ്ങളോടെയാണ് ഒപ്പമുള്ളവർ സ്വീകരിച്ചത്. ചർച്ചയിൽ പെങ്കടുത്ത ലയ രാജേഷിെൻറയടക്കം കണ്ണുകൾ നിറഞ്ഞിരുന്നു. സമരത്തിെൻറ തുടക്കത്തിൽ ലയ സമരപ്പന്തലിൽ കരഞ്ഞതിെൻറ ചിത്രം ഏറെ ജനശ്രദ്ധയാർകർഷിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് 'സങ്കടം വന്നാലും സന്തോഷം വന്നാലും ആദ്യം അത് പ്രകടമാവുക കണ്ണുകൾ വഴിയാണല്ലോ, ഇേപ്പാൾ കണ്ണുകൾ നിറഞ്ഞതിനും കാരണമിതാണ്' എന്നായിരുന്നു പ്രതികരണം. 'ചർച്ചക്കായി പടികയറുേമ്പാൾ ഭയങ്കര ടെൻഷനായിരുന്നു. ഇൗ ചർച്ച കൂടി പരാജയപ്പെട്ടാലുള്ള അവസ്ഥ ചിന്തിക്കാൻ കൂടി പറ്റില്ലായിരുന്നു' -ലയ പറയുന്നു.
'ഫെബ്രുവരി ഒമ്പതിന് വൈകീട്ടുള്ള െട്രയിനിൽ മടക്കയാത്രക്ക് ടിക്കറ്റും ബുക് ചെയ്ത് രണ്ട് ജോഡി ട്രസുമായി എട്ടിന് തലസ്ഥാനത്തെത്തിയാളാണ് താൻ. തങ്ങളുടെ നിസ്സഹായാവസ്ഥയും ഒപ്പമുള്ളവരുടെ പിന്തുണയുമാണ് ഇത്രയും ദിവസങ്ങളിൽ പിടിച്ചുനിൽക്കാൻ കരുത്തായത്. എന്തായാലും സമരം വിജയകരമായതിൽ സന്തോഷമുണ്ടെ'ന്നും ലയ കൂട്ടച്ചേർത്തു. ഉദ്യോഗസ്ഥ തല ചർച്ചയിൽ ആവശ്യങ്ങൾ അവതരിപ്പിച്ചെങ്കിലും രേഖമൂലമുള്ള ഉറപ്പ് ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് അനിശ്ചിതകാല സമരം തുടരുന്നതിനിടെയാണ് ചർച്ചയും ധാരണയും. ചർച്ചക്ക് ശേഷം പ്രകടനമായാണ് പ്രതിനിധികളെ സമരപ്പന്തിലിലേക്കാനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.