ജെല്ലിക്കെട്ടിനുവേണ്ടി തലസ്ഥാനത്തെ ടെക്കികളും
text_fieldsതിരുവനന്തപുരം: ജെല്ലിക്കെട്ടിനുവേണ്ടി ടെക്നോപാര്‍ക്കിലും സമരം. തമിഴ്നാട് സ്വദേശികളായ ടെക്കികളാണ് നിശബ്ദപ്രതിഷേധവുമായി രംഗത്തത്തെിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമുതല്‍ 3.30 വരെ ടെക്നോപാര്‍ക്കിന് മുന്നിലെ ബെപാസ് റോഡിലാണ് പ്രതിഷേധം അരങ്ങേറിയത്. ‘ഞങ്ങള്‍ ജെല്ലിക്കെട്ടിനെ പിന്തുണക്കുന്നു’ എന്ന ബാനറിന് കീഴില്‍ മുന്നൂറോളം പേരാണ് പ്രതിഷേധിച്ചത്.
സമൂഹമാധ്യമങ്ങള്‍ വഴിയാണ് സമരത്തെക്കുറിച്ച് അറിയിപ്പുകള്‍ കൈമാറിയത്. ബാനറിന് പുറമേ പ്ളക്കാര്‍ഡുകളും ജെല്ലിക്കെട്ടിന്‍െറ ചിത്രങ്ങളുമേന്തിയായിരുന്നു പ്രതിഷേധം. ഇംഗ്ളീഷിന് പുറമേ ഒറ്റപ്പെട്ടതാണെങ്കിലും മലയാളത്തിലും പ്ളക്കാര്‍ഡുകളുണ്ടായിരുന്നു. ഗതാഗതത്തെയോ മറ്റോ ബാധിക്കാതെ നടത്തിയ സമരം ജനശ്രദ്ധയും പിടിച്ചുപറ്റി.
തലസ്ഥാനനഗരിയിയിലും ജെല്ലിക്കെട്ടിനെ പിന്തുണച്ച് പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിന് സമീപത്തുനിന്ന് സെക്രട്ടേറിയറ്റ് വരെ പ്രതിഷേധക്കാര്‍ ജാഥയും തുടര്‍ന്ന് സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണയും നടത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.