Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസരിൻ വോട്ട്...

സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിലെ വിവിപാറ്റ് മെഷീന് തകരാർ; ഒരു മണിക്കൂറിന് ശേഷം പരിഹരിച്ചു

text_fields
bookmark_border
VVPAT machine, palakkad by election 2024
cancel
camera_alt

Representational Image

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് മെഷീൻ യൂനീറ്റിൽ തകരാർ. ട്രൂലൈൻ സ്കൂളിലെ 88-ാം ബൂത്തിലെ വിവിപാറ്റ് മെഷീനിലാണ് തകരാർ കണ്ടെത്തിയത്. മെഷീന്‍റെ ബാറ്ററി മാറ്റാനായെന്നാണ് സൂചന നൽകുന്നത്.

ഇടത് സ്വതന്ത്രൻ പി. സരിനും ഭാര്യയും വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക വിദഗ്ധർ എത്തി മെഷീൻ പരിശോധിച്ച് തകരാർ പരിഹരിച്ചു. 88-ാം ബൂത്തിൽ വോട്ടർമാരുടെ വലിയ നിരയാണ് ദൃശ്യമായത്.

ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ണ്ട വാശിയേറിയ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ശേ​ഷമാണ് പാ​ല​ക്കാ​ട് ഇന്ന് വി​ധി​യെ​ഴു​തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, പി. സരിൻ, സി. കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ൽ 1,94,706 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ഇതിൽ 100290 പേർ സ്ത്രീകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VVPAT machinepalakkad by election 2024
News Summary - Technical error in VVPAT machine in palakkad by election 2024
Next Story