സാങ്കേതിക സര്‍വകലാശാല അദാലത്ത്: ഗവര്‍ണര്‍ക്ക് എന്തും പറയാമെന്ന് മന്ത്രി
text_fieldsകോഴിക്കോട്: സാങ്കേതിക സര്‍വകലാശാലയില്‍ അദാലത്ത് നടത്തിയത് തനിക്ക് നേട്ടമുണ്ടാക്കാനല്ലെന്നും ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് എന്തും പറയാൻ അവകാശമുണ്ടെന്നും മന്ത്രി ഡോ. കെ.ടി. ജലീല്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ വിഷയത്തില്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സര്‍വകലാശാലകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. ഇതുസംബന്ധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും പരാതി ഉന്നയിച്ചിട്ടുണ്ട്. എം.ജി സര്‍വകലാശാലയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത് അദാലത്ത് നടന്നിരുന്നു. ഇതിെൻറ തുടര്‍ച്ച കൂടിയാണ് സാങ്കേതിക സര്‍വകലാശാലയിലെ അദാലത്ത് -മന്ത്രി പറഞ്ഞു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഹാജര്‍ കുറവായതിനാല്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം തെൻറ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നിട്ടില്ല. മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചതിെൻറ അടിസ്ഥാനത്തില്‍, ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടും. ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും.
ഇേൻറണല്‍ അസസ്മെൻറിന് മിനിമം മാര്‍ക്ക് വേണമെന്നുള്ള ഉപാധി ഒഴിവാക്കിയിട്ടുണ്ട്. എല്ലാ സര്‍വകലാശാലകളിലും ഇത് അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കും. മിനിമം ഹാജര്‍ പോലുള്ള വിഷയം നിലവില്‍ സര്‍വകലാശാലകളുടെ നിയമമാണ്. എന്നാല്‍, എല്ലാ സര്‍വകലാശാലകളിലും കാലാനുസൃതമായി വരുത്തേണ്ട മാറ്റം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമ നിര്‍മാണം കൊണ്ടുവരും. മീഡിയവൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്പ്പെടുത്തിയതിനോട് വിയോജിപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.