സാേങ്കതിക സർവകലാശാല പദവി ഒഴിയുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെന്ന് വി.സി
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാല വൈസ്ചാൻസലർ സ്ഥാനം ഒഴിയുന്നതിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ഡോ. കുഞ്ചെറിയ പി.െഎസക്. കഴിഞ്ഞ മാസം ഗവർണർക്ക് നൽകിയ കത്തിലാണ് പദവി ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും വി.സി വ്യക്തമാക്കി. സാേങ്കതിക സർവകലാശാലയിൽ ബി.ടെക് ഇയർ ഒൗട്ട് സമ്പ്രദായത്തിൽ ഇളവ് വരുത്തണമെന്ന സമ്മർദത്തെ തുടർന്നാണ് വി.സി ഗവർണർക്ക് കത്ത് നൽകിയത്.
കഴിഞ്ഞ വർഷം ഇയർ ഒൗട്ട് സമ്പ്രദായത്തിൽ ഇളവ് വരുത്തിയതിന് ഹൈകോടതി വൈസ്ചാൻസലറെ വിമർശിച്ചത് ഗവർണർക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എൻജിനീയറിങ് പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സമ്പ്രദായത്തിൽ വെള്ളം ചേർക്കരുതെന്ന് കോടതി കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പ്രശ്നത്തിൽ ചാൻസലറായ ഗവർണർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇയർ ഒൗട്ട് സമ്പ്രദായത്തിൽ വീണ്ടും വെള്ളം ചേർക്കാനാണ് ശ്രമമെങ്കിൽ വി.സി പദവിയിൽ ഡിസംബർ 31ന് ശേഷം തുടരില്ലെന്നുമായിരുന്നു കത്തിൽ. സർക്കാറിൽനിന്ന് ഉൾപ്പെടെ ഇക്കാര്യത്തിൽ പിന്തുണ ലഭിക്കുന്നില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. കത്തിനെ തുടർന്ന് വി.സിയെ ഗവർണർ ജസ്റ്റിസ് പി. സദാശിവം വിളിപ്പിക്കുകയും തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.