കൗമാര ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പ് ഇടപെടണം -എഫ്.ഡി.സി.എ
text_fieldsകൊച്ചി: തൃപ്പൂണിത്തുറയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൗമാരക്കാരായ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്ന് എഫ്.ഡി.സി.എ (ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി) സംസ്ഥാന ചെയര്മാന് പ്രഫ. കെ. അരവിന്ദാക്ഷന് ആവശ്യപ്പെട്ടു.
വിദ്യാലയങ്ങളിലും കുടുംബത്തിലും കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബോധവത്കരണ പരിപാടികള്‍ കൊണ്ടുമാത്രം പരിഹരിക്കാനാവുന്നതല്ല ഇത്. സഹപാഠികളില്‍നിന്നോ അധ്യാപകരില്‍നിന്നോ കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളും ബുള്ളിയിങ് ഉള്‍പ്പെടെ പ്രശ്നങ്ങളും പരാതിപ്പെടാനും പരിഹരിക്കാനും ഹെല്പ് ലൈന്‍ സംവിധാനം അനിവാര്യമാണ്.
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും അവര്‍ നേരിടുന്ന വിവേചനങ്ങളില്‍ അവരെ സഹായിക്കാനും കഴിയുന്ന കൗണ്‍സിലറുടെ സാന്നിധ്യം എല്ലാ വിദ്യാലയങ്ങളില്‍ ഉറപ്പാക്കണമെന്നും പ്രഫ. അരവിന്ദാക്ഷൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.