കോവിഡ് ആശുപത്രികളില്‍ ടെലി ഐ.സി.യു
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിതർ െഎ.സി.യുവിലാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ടെലി ഐ.സി.യു സംവിധാനം ഏർപ്പെടുത്തുന്നു. അത്യാഹിതവിഭാഗം വിദഗ്ധരുടെ സേവനം ഒന്നിലധികം ആശുപത്രികൾക്ക് തത്സമയം ലഭ്യമാക്കുകയാണു ലക്ഷ്യം.
ക്രിട്ടിക്കല്‍ കെയര്‍, അനസ്തേേഷ്യാളജി, പള്‍മണോളജി എന്നിവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാർഥികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തും. സ്വകാര്യസ്ഥാപനങ്ങളിലെ സ്പെഷലിസ്റ്റുകളുടെ സേവനവും പ്രയോജനെപ്പടുത്തും.
നേരിട്ട് കാണാം, ജില്ലകളിൽ ടെലി ഐ.സി.യു കമാൻഡ്
ജില്ലതലത്തില്‍ ടെലി ഐ.സി.യു കമാൻഡ് സെൻറര്‍ സ്ഥാപിക്കും. എല്ലാ തീവ്രപരിചരണ രോഗികെളയും വിദഗ്ധ ഡോക്ടര്‍മാര്‍ കാണുന്നുവെന്ന് ഉറപ്പാക്കും. ചെറിയ ആശുപത്രികള്‍ക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ടെലി ഐ.സി.യു സേവനം ലഭ്യമാക്കും.
പ്രവർത്തനം ഇങ്ങനെ
തീവ്രപരിചരണം ആവശ്യമായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളില്‍ കേന്ദ്രീകൃത മോണിറ്ററുകള്‍, സി.സി.ടി.വികള്‍, അലാം എന്നിവ സ്ഥാപിച്ച് ടെലി ക്രിട്ടിക്കല്‍ കെയര്‍ മോണിറ്ററിങ് റൂം സ്ഥാപിക്കും. ഇത് തീവ്രപരിചരണ ഭാഗത്തുള്ള മോണിറ്ററുമായി ബന്ധിപ്പിക്കും.
ഇതുവഴി ഐ.സി.യു രോഗികളെ തുടര്‍ച്ചയായി നിരീക്ഷിക്കാം. അത്യാവശ്യ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി ക്രൈസിസ് ക്രാഷ് ടീം രൂപവത്കരിക്കും.
മരണനിരക്ക് പരമാവധി കുറക്കാൻ ശ്രമം– മന്ത്രി
മരണനിരക്ക് പരമാവധി കുറക്കുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും പ്രായമായവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അസുഖം വരാൻ സാഹചര്യങ്ങള്‍ കൂടിയതോടെ തീവ്രപരിചരണം ലഭ്യമാകേണ്ടവരുടെ എണ്ണം കൂടാന്‍ സാധ്യതയുമുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.