ടെലഗ്രാം ആപ്പ് ‘രഹസ്യ താവളം’; നിയന്ത്രണത്തിന് പരിമിതികളുണ്ടെന്ന് പൊലീസ്
text_fieldsെകാച്ചി: ടെലഗ്രാം എന്ന ഇന്‍സ്റ്റൻറ് മെസേജിങ് മൊബൈല്‍ ആപ്ലിക്കേഷന്‍ മൊബൈൽ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരുടെ രഹസ്യ താവളമായി മാറിയെന്ന് പൊലീസ് ഹൈകോടത ിയിൽ. ഈ ആപ്ലിക്കേഷൻ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാറിന് പരിമിതിയുണ്ടെന്നു ം സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി സൈബര്‍ഡോം ഓപറേഷന് ഓഫിസര്‍ എ. ശ്യാം കുമാര്‍ നല്ക ിയ സത്യവാങ്മൂലത്തിൽ പറയുന്നു.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ ആപ്ലിക്കേഷന്‍ ഉടമകളെ ബാധ്യസ്ഥരാക്കുന്ന നടപടികളുണ്ടാവണമെന്നും ടെലഗ്രാം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ നിയമ വിദ്യാര്‍ഥിനി അഥീന സോളമന് നല്കിയ ഹരജിയിലാണ് വിശദീകരണം.
ടെലഗ്രാം സെർവറുകള്‍ ഇന്ത്യക്ക് പുറത്താണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ഉപയോക്താവിെൻറയും വിവരങ്ങൾ ടെലഗ്രാം ഇതുവരെ കേരള പൊലീസിന് നല്‍കിയിട്ടില്ല. ടെലഗ്രാമിെൻറ സെര്‍വറുകള്‍ രാജ്യത്തിനകത്ത് സ്ഥാപിക്കാനും ക്രിമിനല്‍ കേസുകളില്‍ പൊലീസ് ആവശ്യപ്പെടുന്ന വിവരം നല്കാന് ആപ്ലിക്കേഷന്‍ ബാധ്യസ്ഥരാവുന്ന സംവിധാനവും ഉണ്ടാവണം.
ടെലഗ്രാമില്‍ യൂസര്‍ നെയിം ഉപയോഗിക്കാനുള്ള സൗകര്യം ഉപയോക്താവിന് രഹസ്യമായിരിക്കാന്‍ അവസരം നല്കുന്നു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാവില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കുന്ന രീതിയിൽ സെറ്റ് ചെയ്യാനാവും. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്ക്രീന്‍ ഷോട്ട് എടുക്കാനോ കഴിയില്ല.
അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകൾക്കും സിനിമ, സാഹിത്യ ചോരണങ്ങൾക്കും ക്രിമിനലുകള്‍ ടെലഗ്രാമിനെ ഉപയോഗിക്കുന്നു. ഇൻറര്‍നെറ്റിലെ അപകടകരമായ വിവരങ്ങള്‍ തടയുന്നതിന് ഐ.ടി ആക്ടിലെ 69എ വകുപ്പില്‍ വ്യവസ്ഥയുണ്ട്. പരമാധികാരം, ഐക്യം, സുരക്ഷ, പ്രതിരോധം, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദം, ക്രമസമാധാനം തുടങ്ങിയവ വെല്ലുവിളി നേരിടുന്ന സമയങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് തടയാം. നിയമലംഘകര്‍ക്ക് ഏഴു വര്‍ഷം വരെ തടവുനല്കാവുന്ന വ്യവസ്ഥകളുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.