Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂരിൽ ടി.വി...

ചെങ്ങന്നൂരിൽ ടി.വി കേബിളുകൾ നശിപ്പിച്ച നിലയിൽ 

text_fields
bookmark_border
ചെങ്ങന്നൂരിൽ ടി.വി കേബിളുകൾ നശിപ്പിച്ച നിലയിൽ 
cancel

ആലപ്പുഴ: കോട്ടയത്ത്​ കെവി​​​െൻറ മരണവുമായി ബന്ധപ്പെട്ട വാർത്ത അറിയാതിരിക്കാൻ ഉപതിരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ പലയിടത്തും ടി.വി സംപ്രേഷണം തടസ്സപ്പെടുത്തിയതായി പരാതി. ഇതിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന്​ ബി.ജെ.പി ആരോപിച്ചു. പലയിടങ്ങളിലും കേബിൾ അറുത്തു മാറ്റിയ നിലയിലാണ്​ കണ്ടത്​. 

പുത്തൻകാവ്, ഇടനാട്, പാണ്ഡവൻപാറ, പുലിയൂർ, പാണ്ടനാട് പ്രദേശങ്ങളിലും ഏറെ നേരമായി സംപ്രേഷണമില്ല. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസി​​​െൻറ കേബിൾ ചെങ്ങന്നൂർ മുണ്ടൻകാവിൽ രണ്ടിടത്തു മുറിച്ചതായി കണ്ടെത്തി.എന്നാൽ ഇതു സംബന്ധിച്ച വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 

അതേസമയം, ബിജെപിയുടെ ആരോപണം സിപിഎം നേതൃത്വം നിഷേധിച്ചു. കെവി​​​െൻറ മരണത്തിനു പിന്നിൽ ​െപാലീസിനേയും സർക്കാറി​േനയും പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലാണ്​ പ്രചാരണങ്ങൾ നടക്കുന്നത്​.​ പൊലീസ്​ കൃത്യ സമയത്ത്​ നടപടിയെടുത്തി​െല്ലന്ന ആരോപണമാണ്​ പ്രതിപക്ഷം ഉയർത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschengannurmalayalam newskevincable destroysBJPBJPPolitics
News Summary - Television cables destroyed in chengannur-india news
Next Story