നെല്ല് ഉണക്കാന്‍ പള്ളി, ക്ഷേത്രം ഹാളുകള്‍
text_fieldsനടത്തറ: സൽകർമമാണ് എറ്റവും വലിയ ആരാധന എന്ന് തെളിയിച്ച് നടത്തറ കൊഴുക്കുള്ളി നിത്യസഹായ മാതാവിെൻറ പള്ളിയും ചീരക്കാവ് രുധിരമാല ക്ഷേത്രവും. കോവിഡ് മൂലം പരിപാടികളില്ലാതെ പൂട്ടിക്കിടക്കുന്ന പള്ളി ഹാളും ക്ഷേത്ര ഹാളും ഇപ്പോൾ കർഷകരുടെ നെല്ലുണക്കൽ കേന്ദ്രങ്ങളാണ്.
നടത്തറ പഞ്ചായത്തിലെ ചീരക്കാവ് പാടശേഖരത്തില്‍ 50 വര്‍ഷമായി പുഞ്ചകൃഷി മുടങ്ങിക്കിടക്കുകയായിരുന്നു. ഈ വര്‍ഷമാണ് പഞ്ചായത്ത് പ്രത്യേക താല്‍പര്യമെടുത്ത് ജലസേചന സൗകര്യം ഒരുക്കി പുഞ്ചകൃഷി ഇറക്കിയത്. എന്നാല്‍, കൊയ്ത്ത് അടുത്തപ്പോഴേക്കും മഴ എത്തിയത് കര്‍ഷകരെ ആശങ്കയിലാക്കി. സാധാരണ പോലെ റോഡരികില്‍ പായ വിരിച്ച് നെല്ല് ഉണക്കുന്ന രീതി നടപ്പിലാവില്ല എന്ന് ഉറപ്പായതോടെയാണ് പഞ്ചായത്ത് പ്രസിഡൻറ് രജിത്തിെൻറ നേതൃത്വത്തില്‍ പള്ളി, ക്ഷേത്രം കമ്മിറ്റികളെ ബന്ധപ്പെട്ടത്.
പൂട്ടിക്കിടന്ന പള്ളി ഹാളും ക്ഷേത്ര ഹാളും ഏറെ സന്തോഷത്തോടെയാണ് പള്ളി വികാരി ജോയ് കുത്തൂരും ക്ഷേത്രം ഭാരവാഹികളും കര്‍ഷകര്‍ക്ക് തുറന്നുകൊടുത്തത്. കൊഴുക്കുള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഭാരവാഹികളും തങ്ങളുടെ ഹാള്‍ കര്‍ഷകര്‍ക്ക് വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കൊഴുക്കുള്ളി ചീരക്കാവ് പാടശേഖരത്തിന് കീഴില്‍ രണ്ട് കര്‍ഷക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ വര്‍ഷം മികച്ച വിളവാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.