അപകീർത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് -ക്ഷേത്രജീവനക്കാരന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ഫെയ്സ്ബുക്കിലൂടെ അപകീർത്തികരമായ പോസ്റ്റിട്ട ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരനെ സസ്പെൻറ് ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് സസ്പെൻറ് ചെയ്തത്.
മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ഫോട്ടോ ഫോട്ടോഷോപ്പിെൻറ സഹായത്താൽ അപകീർത്തിപ്പെടുത്തുന്ന തരത്തിലാക്കി വിഷ്ണു ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. കൂടാതെ ഇയാൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽപ്പെട്ട ദേവസ്വം കമ്മീഷണർ എൻ. വാസുവാണ് വിഷ്ണുവിനെ സസ്പെൻറ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.