അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം: ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല- ദേവസ്വം ബോര്‍ഡ്
text_fieldsതിരുവനന്തപുരം: അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനത്തിനുള്ള അനുമതി നല്‍കണമെന്ന ദേവസ്വം ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയിലിെൻറ അഭിപ്രായത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്. ശബരിമലയില്‍ മറ്റ് മതക്കാര്‍ പ്രവേശിക്കുെന്നന്നത് വസ്തുതയാണ്. എന്നാല്‍, ഓരോ ക്ഷേത്രത്തിലും ഓരോ താന്ത്രിക നിയമമുണ്ടെന്നും അതനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നും പ്രയാര്‍ പറഞ്ഞു. അജയ് തറയിലിെൻറ അഭിപ്രായം ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രയാര്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ഓരോ ക്ഷേത്രത്തിലും പ്രത്യേകം നിയമമുണ്ട്. അതു താന്ത്രിക വിധിപ്രകാരം പ്രഖ്യാപിച്ചതാണ്. അതില്‍ മാറ്റം വരുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും പ്രയാര്‍ പറഞ്ഞു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾ പ്രവേശിക്കരുതെന്ന് ബോർഡ് വെച്ചിട്ടില്ല.
പത്മനാഭസ്വാമിക്ഷേത്രത്തിൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ അബ്രാഹ്മണൻ ആയതിനാൽ ശാന്തിക്കാരനെ പുറത്താക്കിയിട്ടില്ല. ആ ക്ഷേത്രത്തിൽനിന്ന് തന്നെ മാറ്റണം എന്നു ശാന്തിക്കാരൻതന്നെയാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.