രാമപുരം ശ്രീരാമകൃഷ്ണ ക്ഷേത്രത്തിലെ മോഷണം: പ്രതി അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: രാമപുരം ശ്രീരാമകൃഷ്ണ ക്ഷേത്രത്തിൽ പൂട്ടുതകർത്ത് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. ചെത്തല്ലൂർ സ്വദേശി ആനക്കുഴി വീട്ടിൽ ശ്രീകുമാറിനെയാണ് (30) പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തിൽ കൊളത്തൂർ സി.ഐ പി.എം. ഷമീർ, എസ്.ഐ മുഹമ്മദ് ബഷീർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ജൂൺ 30ന് രാത്രിയാണ് രാമപുരത്ത് ശ്രീരാമക്ഷേത്രത്തിലും സമീപത്തെ ശിവക്ഷേത്രത്തിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും മേലേഅരിപ്രയിലെ ചില വീടുകളിലും മോഷണവും മോഷണശ്രമവും നടന്നത്. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിെൻറ നിർദേശ പ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. സംഭവ സ്ഥലത്തും സമീപെത്ത സി.സി.ടി.വി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ചതോടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.പെരിന്തൽമണ്ണയിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കൂടുതൽ ചോദ്യം ചെയ്തതിൽ പെരിന്തൽമണ്ണ ചിരട്ടാമണ്ണയിലും മനഴി ബസ് സ്റ്റാൻഡിന് സമീപത്തും ആൾത്താമസമില്ലാത്ത വീടുകളിലും നടത്തിയ മോഷണം, മേലേ അരിപ്രയിലെ വീട്ടിൽ ജനലിനു സമീപം വെച്ചിരുന്ന 50,000 രൂപയും ഐഫോൺ അടക്കം മോഷ്ടിച്ചത് എന്നിവ സംബന്ധിച്ച് തുമ്പണ്ടാക്കാൻ കഴിഞ്ഞു. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളി, ടി. ശ്രീകുമാർ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ സി.പി.ഒമാരായ ശരത്, ഷംസുദ്ദീൻ, അഡി. എസ്.ഐ റജിമോൻ ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.