ലോക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രയാത്ര; പട്ടികജാതി കുടുംബത്തിന് 17,500 രൂപ പിഴ
text_fieldsമുണ്ടക്കയം ഈസ്റ്റ്: ലോക്ഡൗണ്‍ ദിനത്തില്‍ ക്ഷേത്രത്തില്‍പോയ പട്ടികജാതി കുടുംബത്തിന് പൊലീസ് വക പിഴ. അഞ്ചുപേരോട് 3500വീതം അടക്കാനാണ് നിര്‍ദേശം. കൊക്കയാര്‍ കൊടികുത്തി റബര്‍ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പെരുവന്താനം പൊലീസ് പിഴ വിധിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചത്. പെരുവന്താനം മുറിഞ്ഞപുഴക്ക് സമീപം വളഞ്ചാംകാനത്ത് അഡീ. എസ്.ഐ രാജേഷിെൻറ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ ഇവര്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിെൻറ സത്യവാങ്മൂലം ഹാജരാക്കിയെങ്കിലും എസ്.ഐ അംഗീകരിച്ചില്ല. അഞ്ചുപേരുടെ വിലാസം എഴുതിയെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചിരുന്നത്. അടുത്ത ദിവസം പൊലീസ് സ്റ്റേഷനിലെത്തിയ അവരോട് കേസ് കോടതിയിലേക്ക് അയച്ചെന്നും 3500രൂപ വീതം കോടതിയില്‍ അടച്ചാല്‍ മതിയെന്നും പറഞ്ഞു.
നിര്‍ധനരായ ഇവര്‍ 17,500രൂപ അടക്കാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയാണ്. സമൂഹ അകലം പാലിക്കാതെ ലോക്ഡൗണ്‍ ദിവസം യാത്ര ചെയ്തതിനാണ് കേസെടുത്തതെന്നും തുക കോടതിയിലേ അടക്കാനാവൂ എന്നും സി.ഐ ജയപ്രകാശ് അറിയിച്ചു. എന്നാല്‍, പെരുവന്താനം പൊലീസ് പരിശോധന നടത്തിയത് പീരുമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.