ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ച സംഭവം: ആർ.എസ്.എസ് പ്രവർത്തകരടക്കം മൂന്നുപേർ റിമാൻഡിൽ
text_fieldsകണ്ണൂർ: താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഇവരെ റിമാൻഡ് ചെയ്തു. കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനെ മർദിച്ച കേസിലാണ് ആർ.എസ്.എസ് പ്രവർത്തകർ ഉൾപ്പെടെ അറസ്റ്റിലായത്.
ക്ഷേത്ര കമ്മിറ്റിയുമായി ബന്ധപ്പെട്ട് കുറേ നാളുകളായി തർക്കം നില നിൽക്കുന്നുണ്ട്. പഴയ കമ്മിറ്റിയും പുതിയ കമ്മിറ്റിയും തമ്മിലുള്ള തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ക്ഷേത്ര കമ്മിറ്റി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് മര്‍ദനം. മര്‍ദനമേറ്റ ഷിബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.
ഇന്നലെയായിരുന്നു സംഭവം. ക്ഷേത്ര ഓഫീസിൽ കയറി ഷിബിനെ കമ്പിപ്പാരകൊണ്ട് അടിക്കുകയായിരുന്നു. ക്ഷേത്രകമ്മിറ്റി സെക്രട്ടറിക്കും വനിതാ ജീവനക്കാരിക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആര്‍.എസ്.എസ് പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ഷിബിൻ പറഞ്ഞു. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തില്‍ ജോലിയിലായിരുന്ന ഷിബിനെ സഹപ്രവർത്തകർക്കിടയിൽനിന്ന് വലിച്ചിറക്കിയാണ് മര്‍ദിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘ്പരിവാർ സംഘടനകൾക്ക് വലിയ സ്വാധീനമുണ്ടായിരുന്ന ഉമാ മഹേശ്വരി ക്ഷേത്രത്തില്‍ ഒരു വർഷത്തോളമായി ജനകീയ കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ജനകീയ കമ്മറ്റി വന്നതോടെ സംഘ്പരിവാറിന് ക്ഷേത്രത്തില്‍ സ്വാധീനം കുറഞ്ഞു. ഇതാണ് ആക്രമണങ്ങൾക്ക് പിന്നിലെ കാരണം എന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.