Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ ...

കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക നിയമനം തകൃതി

text_fields
bookmark_border
കെ.എസ്.ആർ.ടി.സിയിൽ  താൽക്കാലിക നിയമനം തകൃതി
cancel

കോ​ഴി​ക്കോ​ട്: പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്റ് എ​ക്സ്ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ ത​കൃ​തി. 2016ന് ​ശേ​ഷം ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​രം നി​യ​മ​ന​ങ്ങ​ൾ​ക്ക് പി.​എ​സ്.​സി വ​ഴി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടി​ല്ല.

ശ​ബ​രി​മ​ല -ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല സ​ർ​വി​സ് ആ​വ​ശ്യ​ത്തി​ന് താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​ർ​മാ​രെ​യും മെ​ക്കാ​നി​ക്കു​ക​ളെ​യും നി​യ​മി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്. ജി​ല്ല ത​ല​ത്തി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ അ​ത​ത് ജി​ല്ല-​പ്രാ​ദേ​ശി​ക ഡി​പ്പോ​ക​ൾ വ​ഴി​യാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

2013ലെ ​പി.​എ​സ്.​സി ലി​സ്റ്റി​ൽ​പെ​ട്ട അ​ൺ അ​ഡ്വൈ​സ്ഡ് ഡ്രൈ​വ​ർ പ​ട്ടി​ക​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കേ​സ് ഹൈ​കോ​ട​തി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​ൽ​ക്കാ​ലി​ക നി​യ​മ​നം. എ​ന്നാ​ൽ, ഇ​ത് സ്പെ​ഷ​ൽ സ​ർ​വി​സി​നു​വേ​ണ്ടി​യു​ള്ള നി​യ​മ​ന​മ​ല്ലെ​ന്നും വ​രാ​നി​രി​ക്കു​ന്ന ഒ​ഴി​വു​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​ള്ള നി​യ​മ​ന​മാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

ശ​ബ​രി​മ​ല സ്പെ​ഷ​ൽ സ​ർ​വി​സി​നു​വേ​ണ്ടി മ​ക​ര​വി​ള​ക്ക് ക​ഴി​യു​ന്ന​തു​വ​രെ മാ​ത്ര​മെ​ന്ന് ഹൈ​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി 2023ൽ ​നി​യ​മി​ച്ച താ​ൽ​ക്കാ​ലി​ക ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ ജീ​വ​ന​ക്കാ​രെ ഇ​തു​വ​രെ പി​രി​ച്ചു​വി​ട്ടി​ട്ടി​ല്ല. 2024ൽ 1400 ​ജീ​വ​ന​ക്കാ​ർ വി​ര​മി​ച്ചി​ട്ടും എം​പ്ലോ​യ്മെ​ന്റ് എ​സ്ക്ചേ​ഞ്ച് വ​ഴി​യോ പി.​എ​സ്.​സി വ​ഴി​യോ നി​യ​മ​നം ന​ട​ത്താ​തെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ച് മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ന​ട​പ​ടി കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ടു​ത്ത മാ​ർ​ച്ച്‌, മേ​യ്‌ മാ​സ​ങ്ങ​ളി​ൽ 1000 ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ ക​ണ്ട​ക്ട​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ വി​ര​മി​ക്കു​ന്നു​ണ്ട്. ഈ ​ഒ​ഴി​വി​ലേ​ക്ക് കേ​സ് ന​ട​ത്തു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സ്ഥി​രം നി​യ​മ​നം കൊ​ടു​ക്കാ​തി​രി​ക്കാ​ൻ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി അ​നു​സ​രി​ച്ചാ​ണ് വീ​ണ്ടും സ്പെ​ഷ​ൽ സ​ർ​വി​സി​നു​വേ​ണ്ടി​യെ​ന്ന പേ​രി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ വി​ളി​ച്ച​തെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

മെ​ക്കാ​നി​ക്കു​മാ​രി​ൽ നി​ന്ന് 5000 രൂ​പ​യും ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്ന് 10,000 രൂ​പ​യും ക​രു​ത​ൽ നി​ക്ഷേ​പം ഈ​ടാ​ക്കി​യാ​ണ് നി​യ​മ​നം. തൊ​ഴി​ലി​ല്ലാ​തെ യു​വാ​ക്ക​ൾ പു​റ​ത്തു​നി​ൽ​ക്കു​മ്പോ​ൾ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ച്ച ഡ്രൈ​വ​ർ​മാ​രെ കെ.​എ​സ്.​ആ​ർ.​ടി.​സി വീ​ണ്ടു​മെ​ടു​ക്കു​ന്ന​താ​യി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു. ഡ്രൈ​വ​ർ​മാ​രെ നി​യ​മി​ക്കു​മ്പോ​ൾ എം.​വി.​ഐ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ടെ​സ്റ്റ് ന​ട​ത്തി കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്ത​ണം. എ​ന്നാ​ൽ, ചി​ല​യി​ട​ങ്ങ​ളി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി വെ​ഹി​ക്കി​ൾ സൂ​പ്ര​ണ്ടു​മാ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

സ്ഥി​രം ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​ച്ച് അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് കെ.​എ​സ്.​ആ​ർ.​ടി.​സി ലാ​ഭ​ത്തി​ലാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppointmentKSRTC
News Summary - Temporary Appointment In KSRTC
Next Story