Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​കെ.ടി.യുവിലെ സിസ...

​കെ.ടി.യുവിലെ സിസ തോമസിന്‍റെ താൽക്കാലിക നിയമനം: വ്യക്തത തേടിയ ഗവർണറുടെ ഹരജി തീർപ്പാക്കി

text_fields
bookmark_border
Sisa Thomas, High Court, arif mohammed khan
cancel

കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെ.ടി.യു) താൽക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഡിവിഷൻ ബെഞ്ച്​ ഉത്തരവിൽ വ്യക്തത തേടി ചാൻസലർ കൂടിയായ ഗവർണർ നൽകിയ ഹരജി ഹൈകോടതി തീർപ്പാക്കി.

താൽക്കാലിക വി.സി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന്​ ആകണമെന്നും അതേസമയം, സാ​ങ്കേതിക സർവകലാശാലയിലെ പ്രത്യേക സാഹചര്യത്തിൽ നിയമനം​ റദ്ദാക്കുന്നില്ലെന്നുമായിരുന്നു സിസ തോമസിന്‍റെ നിയമനം ചോദ്യം ചെയ്ത്​​ സർക്കാർ നൽകിയ ഹരജിയിൽ 2023 ഫെബ്രുവരിയിൽ ഡിവിഷൻ ബെഞ്ച്​ പുറപ്പെടുവിച്ച ഉത്തരവ്​.

കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സർക്കാർ നടപടി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സിസ കേസിലെ ഡിവിഷൻ ബെഞ്ച്​ ഉത്തരവിൽ വ്യക്തത വരുത്തണമെന്നായിരുന്നു ചാൻസലറുടെ ആവശ്യം.

സിസ തോമസ് കേസിൽ കെ.ടി.യു ആക്ടിന്‍റെയും അന്നത്തെ സാഹചര്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്​ പുറപ്പെടുവിച്ചതെന്ന്​ എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി. കെ.ടി.യുവിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥയാണ്​ പരിശോധിച്ചത്​.

അതേസമയം, ഡോ. ഗോപിനാഥ് രവീന്ദ്രന്‍റേത്​ സ്ഥിരം നിയമനമായിരുന്നു. കണ്ണൂർ സർവകലാശാല ആക്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇതിലെ വിധിയുണ്ടായത്​. സുപ്രീം കോടതി ഉത്തരവിന്‍റെയോ മറ്റേതെങ്കിലും കോടതി ഉത്തരവിന്‍റെയോ അടിസ്ഥാനത്തിൽ തങ്ങൾ പുറപ്പെടുവിച്ച മുൻ ഉത്തരവിനെ വ്യാഖ്യാനിക്കാനാവില്ലെന്ന്​ കോടതി വ്യക്തമാക്കി. മറ്റൊരു അനുബന്ധ അപേക്ഷ പരിഗണിച്ച്​ വ്യക്തത വരുത്തേണ്ട ആവശ്യമില്ലെന്നും അത്​ ഉചിതമല്ലെന്നും വിലയിരുത്തിയ കോടതി തുടർന്ന്​ ഹരജിയിൽ ഇടപെടാതെ തീർപ്പാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Technical UniversityHigh courtsisa thomasArif Mohammed Khan
News Summary - Temporary appointment of Sisa Thomas at KTU: Governor's plea seeking clarification dismissed
Next Story