ആയുർവേദ മരുന്ന് നിയന്ത്രണ വിഭാഗത്തിൽ താൽക്കാലിക നിയമനവും ഗുണംചെയ്യില്ല
text_fieldsതൃശൂർ: െഡപ്യൂട്ടി ഡ്രഗ്സ് കൺട്രോളറുടെ കീഴിലെ ആയുർവേദ വിഭാഗത്തിൽ 25 ഡ്രഗ്സ് ഇൻസ്പെക്ടർ വേണ്ടിടത്ത് ഉള്ളത് നാലുപേർ. കേന്ദ്ര ആയുഷ് വകുപ്പിെൻറ മാനദണ്ഡമനുസരിച്ച് 30 ആയുർവേദ സ്ഥാപനങ്ങൾക്ക് ഒരു ഡ്രഗ്സ് ഇൻസ്പെക്ടർ വേണമെന്നാണ് നിർദേശം. എന്നാൽ, സംസ്ഥാനത്ത് കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മേഖല ഓഫിസുകളുള്ള ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ അനുവദിച്ച ഏഴ് തസ്തികയിലുള്ളത് മൂന്ന് ഡ്രഗ്സ് ഇൻസ്പെക്ടർമാർ മാത്രമാണ്. പി.എസ്.സിയിലേക്ക് എഴുതി കാത്തിരുന്ന് മടുത്ത അധികൃതർക്ക് ഒടുവിൽ ഡെപ്യൂട്ടേഷനിൽ ലഭിച്ച മെഡിക്കൽ ഓഫിസറെ നിയമിച്ച് തൃപ്തിയടയേണ്ടിവന്നു. എംേപ്ലായ്മെൻറ് എക്സ്ചേഞ്ച് വഴി നടക്കുന്ന നിയമനങ്ങൾ ഗുണം ചെയ്തേക്കില്ലെന്നാണ് ആശങ്ക.
എംേപ്ലായ്മെൻറ് വഴി ഡ്രഗ്സ് ഇൻസ്പെക്ടർ തസ്തികയിൽ ആറുപേരെ നിയമിക്കാൻ ലിസ്റ്റ് തയാറാക്കി കൂടിക്കാഴ്ചക്കുള്ള നടപടിയിലാണ്. എന്നാൽ, ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ തസ്തിക നിയമപരമായ ചുമതലയായതിനാൽ ഗസറ്റ് വിജ്ഞാപനം വേണം.
ആറുമാസം താൽക്കാലികമായി എത്തുന്നവർക്ക് ഇതിനാകില്ല. നിർമാണ കേന്ദ്രങ്ങളിലെ പരിശോധന, സാമ്പ്ൾ പിടിച്ചെടുക്കൽ, കേസ് ഫയൽ ചെയ്യൽ, അറസ്റ്റ് തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ താൽക്കാലിക നിയമനക്കാർക്ക് അധികാരമുണ്ടാകില്ല. ഇവരെ നിയമിച്ചാലും നിലവിലെ ഉദ്യോഗസ്ഥരിൽതന്നെ കേസും അറസ്റ്റും ഉൾപ്പെടെ പ്രധാന ചുമതലകൾ വരും. 30 ആയുർവേദ സ്ഥാപനങ്ങൾക്ക് ഒരു ഡ്രഗ്സ് ഇൻസ്പെക്ടർ വേണമെന്ന കേന്ദ്ര ആയുഷ് വകുപ്പിെൻറ മാനദണ്ഡമസരിച്ച് 25ലേറെ പേർ വേണ്ടിടത്താണ് മൂന്നും നാലും ജീവനക്കാരെ വെച്ച് മുന്നോട്ടുനീങ്ങുന്നത്.
ഉൽപന്നങ്ങളുടെ അംഗീകാരം, പുതുക്കൽ, കയറ്റിയയക്കാനുള്ള അംഗീകാരം, ഗുണനിലവാര പരിശോധന റിപ്പോർട്ട് തുടങ്ങിയവക്കെല്ലാം അംഗീകാരം നൽകി അയക്കേണ്ടത് ആയുർവേദ അസി. ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിെൻറ ചുമതലയിലാണ്. ജീവനക്കാരുടെ കുറവിൽ വലയുന്ന ഓഫിസ് കടുത്ത ജോലിഭാരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.