ബസ് നിരക്കിൽ താൽക്കാലിക വർധന
text_fieldsതിരുവനന്തപുരം: പൊതുഗതാഗതം പുനരാരംഭിക്കുമ്പോള്‍ ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കും. യാത്രയിൽ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ വര്‍ധന വേണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്ന് സര്‍ക്കാർ വിലയിരുത്തി. എന്നാൽ, സാമൂഹിക നിയന്ത്രണമുള്ള കാലം വരെയായിരിക്കും വര്‍ധന.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി 25 പേർക്കേ ബസില്‍ യാത്ര അനുവദിക്കൂ. ഒരു സീറ്റില്‍ ഒരാൾ എന്ന നിബന്ധന നഷ്ടത്തിനിടയാക്കുമെന്ന് ബസുടമകളുടെ സംഘടനകളും അറിയിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് താൽക്കാലിക വർധന.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബസ് സര്‍വിസിന് നിലവിലെതിനേക്കാൾ ഇരട്ടി ചാര്‍ജാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. ഇന്ധനവിലയ്ക്ക് ആനുപാതികമാണ് ടിക്കറ്റ് നിരക്ക്. പൊതുജനങ്ങളെ ബാധിക്കില്ല. തിരിച്ചറിയൽ കാര്‍ഡ് പരിശോധിച്ചശേഷം മാത്രമേ ഉദ്യോഗസ്ഥരെ ബസില്‍ പ്രവേശിപ്പിക്കൂവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.