താൽക്കാലിക നഴ്സുമാർക്ക് വാഗ്ദാനം ചെയ്ത ശമ്പളം ലഭിച്ചില്ല
text_fieldsകോഴിക്കോട്: കോവിഡ് ഡ്യൂട്ടിയിലുള്ള താൽക്കാലിക നഴ്സുമാർക്ക് ശമ്പളം കൂട്ടിനൽകുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല.
കോവിഡ് ഡ്യൂട്ടി എടുക്കുന്ന താൽക്കാലിക നഴ്സുമാർക്ക് ശമ്പളം 20,000 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു.
നിലവിൽ 17,000 രൂപയാണ് ഇവർക്ക് ലഭിക്കുന്നത്. ഈ തുക 20,000 രൂപയാക്കുമെന്നും റിസ്ക് അലവൻസ് 5000 രൂപയായി ഉയർത്തുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ, വാഗ്ദാനം നടപ്പായില്ല. ശമ്പളം കൂട്ടിക്കിട്ടുമെന്നു പ്രതീക്ഷിച്ചവർക്ക് ശമ്പളം വന്നപ്പോൾ പഴയതുക തന്നെയായിരുന്നു ലഭിച്ചത്.
കോവിഡ് കാലത്തെ കഠിനജോലിക്കു പുറമെ കുറഞ്ഞ ശമ്പളംകൂടിയാവുേമ്പാൾ ഇവരുടെ ദുരിതം ഇരട്ടിക്കുകയാണ്.
അധികൃതരോട് അേന്വഷിച്ചപ്പോൾ, മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചതല്ലാതെ ഉത്തരവായി പുറത്തിറങ്ങിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
ശമ്പളം കൂട്ടിനല്‍കണമെന്ന് കോടതിവിധിയുണ്ടെങ്കിലും പല ആശുപത്രികളിലും നഴ്സുമാർക്ക് അടിസ്ഥാന ശമ്പളംപോലും നൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.