താത്കാലിക വി.സിയും വി.സിക്ക് തുല്യം; നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് ഹൈകോടതി. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെ നിയമിച്ചതിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈകോടതിയുടെ പരാമർശം.
വി.സിയും താത്കാലിക വി.സിയും തമ്മിൽ വ്യത്യാസമില്ല. വി.സിക്ക് തുല്യം തന്നെയാണ് താത്കാലിക വി.സിയും. താൽക്കാലിക നിയമനത്തിന് യു.ജി.സി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വി.സിയുടെ കസേരയിലേക്ക് എത്തുന്നവർക്ക് അംഗീകൃത യോഗ്യത വേണം. സിസാ തോമസിന്റെ യോഗ്യത എന്താണ്? അവരെ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം മാനദണ്ഡങ്ങൾ പാലിച്ചു? ഏത് പട്ടികയിൽ നിന്നാണ് തെരഞ്ഞെടുത്തത് എന്നും കോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.