മാസപ്പടി; രേഖകൾ കൈമാറാനാകില്ലെന്ന് സി.എം.ആർ.എൽ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം റദ്ദാക്കണമെന്ന കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിന്റെ (സി.എം.ആർ.എല്‍) ഹരജിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്.എഫ്.ഐ.ഒ) പത്ത് ദിവസം അനുവദിച്ച് ഡൽഹി ഹൈകോടതി. നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും രേഖകള്‍ കൈമാറാനാകില്ലെന്നും സി.എം.ആർ.എല്‍ കോടതിയെ അറിയിച്ചു.
ഹരജി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കേസിൽ തീർപ്പ് ഉണ്ടാകുന്നതു വരെ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ എസ്.എഫ്.ഐ.ഒയെ അനുവദിക്കരുതെന്നും സി.എം.ആർ.എൽ ആവശ്യപ്പെട്ടു.
അന്വേഷണവുമായി മുന്നോട്ട് പോകാന്‍ എസ്.എഫ്.ഐ.ഒക്ക് ഡല്‍ഹി ഹൈകോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.എം.ആര്.എല്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും വീണ വിജയന് ഉൾപ്പെടെ ഇടപാടുമായി ബന്ധപ്പെട്ട പലരുടെയും മൊഴി എസ്.എഫ്.ഐ.ഒ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.