അഞ്ച് ട്രെയിനുകൾ നീട്ടും, പത്തെണ്ണത്തിന്റെ വേഗം കൂടും
text_fieldsപാലക്കാട്: നവംബർ ഒന്ന് മുതൽ പുതിയ സമയക്രമം വരുന്നതോടെ അഞ്ച് ട്രെയിനുകൾ നീട്ടും. പുതിയ രണ്ട് ട്രെയിനുകൾ വരുമെന്നും സൂചനയുണ്ട്. ഔദ്യോഗിക അറിയിപ്പ് രണ്ട് ദിവസത്തിനകം പുറത്തിറങ്ങുമെന്ന് റെയിൽവേ അറിയിച്ചു. പുതിയ സമയക്രമം വരുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ പത്തിലധികം ട്രെയിനുകളുടെ വേഗം വർധിക്കും. അഞ്ച് മിനിറ്റ് മുതൽ മൂന്ന് മണിക്കൂർ 55 മിനിറ്റ് വരെ മാറ്റം വന്നേക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് മധുര വരെയും ചെെന്നെ സെൻട്രൽ-പളനി എക്സ്പ്രസ് പാലക്കാട് വരെയും നീട്ടി. പാലക്കാട് ടൗൺ-തിരുച്ചന്തൂർ പാസഞ്ചർ പാലക്കാട് ജങ്ഷൻ സ്റ്റേഷനിൽനിന്ന് സർവിസ് നടത്തും. ആഴ്ചയിൽ അഞ്ചുദിവസം എറണാകുളത്തുനിന്ന് പുറപ്പെട്ടിരുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസ് പുതിയ സമയക്രമം പ്രകാരം എല്ലാ ദിവസവും ആലപ്പുഴയിൽ നിന്നാകും സർവിസ് നടത്തുക. ചെന്നൈ എഗ്മോർ-തിരുവനന്തപുരം അനന്തപുരി എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടും.16356 മംഗളൂരു ജങ്ഷൻ-കൊച്ചുവേളി എക്സ്പ്രസ് (ആഴ്ചയിൽ രണ്ട് തവണ),19424 ഗാന്ധിധാം-തിരുനെൽവേലി പ്രതിവാര ഹംസഫർ എക്സ്പ്രസ് എന്നിവയാണ് പുതിയ സമയക്രമത്തിൽ ഇടം പിടിക്കുന്ന പുതിയവ. എന്നാൽ, ഇവ സർവിസ് നടത്തുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.
16356 മംഗളൂരു ജങ്ഷൻ--കൊച്ചുവേളി എക്സ്പ്രസ് വെള്ളിയാഴ്ചയും ഞായറാഴ്ചയും രാത്രി എട്ടിന് മംഗളൂരു ജങ്ഷനിൽനിന്ന് (കങ്കനാടി) പുറപ്പെടും. അടുത്തദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-മംഗളൂരു ജങ്ഷൻ (16355) എക്സ്പ്രസ് വ്യാഴാഴ്ചയും ശനിയാഴ്ചയും കൊച്ചുവേളിയിൽനിന്ന് രാത്രി 9.25ന് പുറപ്പെടും. അടുത്തദിവസം രാവിലെ 9.15ന് മംഗളൂരു ജങ്ഷനിലെത്തും. ഗാന്ധിധാം--തിരുനൽവേലി എക്സ്പ്രസ് (19424) തിങ്കളാഴ്ചകളിൽ ഉച്ചക്ക് 1.50ന് ഗാന്ധിധാമിൽനിന്ന് പുറപ്പെടും. ബുധനാഴ്ചകളിൽ രാവിലെ 11.30ന് തിരുനൽവേലിയിലെത്തും. തിരുനെൽവേലി-ഗാന്ധിധാം(19423) വ്യാഴാഴ്ചകളിൽ രാവിലെ 7.45ന് പുറപ്പെടും. ശനിയാഴ്ചകളിൽ പുലർച്ച 4.40ന് ഗാന്ധിധാമിലെത്തും
ഒക്ടോബർ 31 മുതൽ രാത്രി 10.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന 16343 അമൃത എക്സ്പ്രസ് അടുത്തദിവസം രാവിലെ 7.45ന് പാലക്കാട് ടൗൺ സ്റ്റേഷനിലെത്തി 7.50ന് മധുരയിലേക്ക് പുറപ്പെടും. 1.10ന് മധുരയിലെത്തും. നവംബർ ഒന്ന് മുതൽ 16344 അമൃത എക്സ്പ്രസ് വൈകീട്ട് 3.45ന് മധുരയിൽനിന്ന് പുറപ്പെട്ട് രാത്രി 9.15ന് പാലക്കാട്ടെത്തും. 9.20ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 6.25ന് തിരുവനന്തപുരത്തെത്തും. ഒക്ടോബർ 31 മുതൽ 22651 ചെന്നൈ സെൻട്രൽ പഴനി എക്സ്പ്രസ് രാത്രി 9.40ന് ചെന്നൈയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.15ന് പഴനിയിലും ഒമ്പതിന് പൊള്ളാച്ചിയിലും 11ന് പാലക്കാട് ജങ്ഷനിലുമെത്തും. നവംബർ ഒന്നുമുതൽ പാലക്കാട് ജങ്ഷനിൽനിന്ന് തിരിച്ച് ( 22652) മൂന്ന് മണിക്ക് പുറപ്പെടും. 4.25ന് പൊള്ളാച്ചിയിലും 5.55ന് പഴനിയിലും അടുത്തദിവസം പുലർച്ച 4.15ന് ചെന്നൈ സെൻട്രലിലുമെത്തും.
പാലക്കാട്-പഴനി-തിരുച്ചെന്തൂർ പാസഞ്ചർ (56769) നവംബർ ഒന്നുമുതൽ പുലർച്ച 4.30ന് പാലക്കാട് ജങ്ഷനിൽനിന്ന് പുറപ്പെടും. 7.20ന് പഴനിയിലും വൈകീട്ട് നാലിന് തിരുച്ചന്തൂരുമെത്തും. തിരിച്ചുള്ള ട്രെയിൻ (56770) രാവിലെ 11.10ന് തിരുച്ചെന്തൂരിൽനിന്ന് പുറപ്പെടും 6.40ന് പഴനിയിലെത്തും. രാത്രി 10.30ന് പാലക്കാട് ജങ്ഷനിലെത്തും. കണ്ണൂർ-എറണാകുളം-ആലപ്പുഴ എക്സ്പ്രസ് (16308) പുലർച്ച അഞ്ചിന് കണ്ണൂരിൽനിന്ന് പുറപ്പെടും. 11.35ന് എറണാകുളത്തും 1.05ന് ആലപ്പുഴയിലുമെത്തും. ആലപ്പുഴ എറണാകുളം കണ്ണൂർ എക്സ്പ്രസ്(16307) 2.55ന് ആലപ്പുഴയിൽനിന്ന് പുറപ്പെടും. 4.15ന് എറണാകുളത്തെത്തും. രാത്രി 10.30ന് കണ്ണൂരെത്തും.
ചെന്നൈ എഗ്മോർ-തിരുവനന്തപുരം- കൊല്ലം അനന്തപുരി (16723) എക്സ്പ്രസ് രാത്രി 7.50ന് ചെന്നൈയിൽനിന്ന് പുറപ്പെടും. അടുത്തദിവസം രാവിലെ 11.40ന് തിരുവനന്തപുരത്തും ഉച്ചക്ക് ഒന്നിന് കൊല്ലത്തുമെത്തും. തിരിച്ച് (16724) ഉച്ചക്ക് മൂന്നിന് കൊല്ലത്തുനിന്ന് പുറപ്പെടും. 4.05ന് തിരുവനന്തപുരത്തും അടുത്തദിവസം രാവിലെ 8.05ന് െചന്നൈ എഗ്േമാറിലുമെത്തുന്ന രീതിയിലുമാണ് ട്രെയിനുകൾ നീട്ടിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.