വെൽഫെയർ പാർട്ടിക്ക് പത്ത് വർഷം; വാർഷിക പരിപാടികൾക്ക് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: നവ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കംകുറിച്ച് പ്രവർത്തനമാരംഭിച്ച വെൽഫെയർ പാർട്ടിയുടെ പത്താം വാർഷിക പരിപാടികൾ ഞായറാഴ്ച തുടങ്ങുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
'സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ' എന്ന പേരിൽ ഒരുവർഷം നീളുന്നതാണ് പരിപാടികൾ. വിവിധ പ്രദേശങ്ങളിലായി 100 വെൽഫെയർ ഹോമുകൾ നിർമിച്ചുനൽകും.
പത്ത് ജനകീയ കുടിവെള്ള പദ്ധതികൾ, ദലിത്-ആദിവാസി വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും താമസിക്കുന്നയിടങ്ങളിൽ സാമൂഹിക ശാക്തീകരണ പദ്ധതികൾ, പാർട്ടി ജനപ്രതിനിധികളുള്ള വാർഡുകളിൽ ജനസേവന കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കും.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച രാവിലെ പ്രാദേശിക ഘടകങ്ങളിൽ പതാക ഉയർത്തലും പഞ്ചായത്തുതല കേഡർ മീറ്റും നടക്കും. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഓൺലൈനിൽ അഭിസംബോധന ചെയ്യും. ജില്ല റാലികൾ, സംസ്ഥാന സമ്മേളനം എന്നിവ സാഹചര്യമനുസരിച്ച് ഒരുവർഷത്തിനകം സംഘടിപ്പിക്കും.
2011 ഏപ്രിൽ 18ന് ഡൽഹിയിലെ മാവ്ലങ്കാർ ഹാളിലാണ് പാർട്ടി രൂപവത്കരണ പ്രഖ്യാപനം നടന്നത്.
ഡൽഹിയിൽ വിദ്യാർഥികൾ ആരംഭിച്ച പൗരത്വ പ്രക്ഷോഭത്തിെൻറ മുൻനിരയിൽ പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ നേതാക്കളാണ് അണിനിരന്നത്. മുസ്ലിം-ദലിത്-ആദിവാസി ജനതയുടെ അവകാശ സമരങ്ങൾ, സ്ത്രീകളുടെ സാമൂഹിക പദവിക്കും സുരക്ഷക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, ഭൂപ്രക്ഷോഭങ്ങൾ, സംവരണ സമരങ്ങൾ, മദ്യവിരുദ്ധ പ്രക്ഷോഭങ്ങൾ, ഭരണകൂട ഭീകരതയുടെ ഇരകൾക്ക് വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയ നിരവധി മുന്നേറ്റങ്ങൾക്ക് പാർട്ടി നേതൃത്വം നൽകി.
കേരളത്തിൽ ഒരുദശകത്തിനുള്ളിൽ രൂപപ്പെട്ട ഭൂസമരങ്ങളിൽ നിർണായക പങ്കുവഹിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ 2015ൽ 42ഉം 2020ൽ 65ഉം പ്രതിനിധികളെ വിജയിപ്പിക്കാനായതായും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രന് കരിപ്പുഴ, സെക്രട്ടറി സജീദ് ഖാലിദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.