Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 വർഷം കഴിഞ്ഞ...

15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ സംസ്ഥാനത്ത് കേന്ദ്രം തുടങ്ങുന്നു; ടെൻഡർ ഉടൻ

text_fields
bookmark_border
15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ സംസ്ഥാനത്ത് കേന്ദ്രം തുടങ്ങുന്നു; ടെൻഡർ ഉടൻ
cancel

തിരുവനന്തപുരം: 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശ പ്രകാരം വാഹനം പൊളിക്കൽകേന്ദ്രങ്ങൾ തുടങ്ങാൻ​ ഉടൻ ടെൻഡർ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്​കുമാർ നിയമസഭയിൽ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പകരമായി കേന്ദ്രധനസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കാൻ പൊളിക്കൽ കേന്ദ്രത്തിന്‍റെ സാക്ഷ്യപത്രം വേണം. ഇതിനാണ് നടപടികൾ വേഗത്തിലാക്കുന്നതെന്ന്​ മന്ത്രി പറഞ്ഞു.

കെ.എസ്​.ആർ.ടി.സി ശമ്പളം ഒറ്റത്തവണയാക്കാൻ ഓവർ ഡ്രാഫ്​റ്റ്​

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളം ഒറ്റത്തവണയായി നൽകാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്​ മന്ത്രി കെ.ബി. ഗണേഷ്​കുമാർ നിയമസഭയിൽ അറിയിച്ചു. ബാങ്ക് ഓവർ ഡ്രാഫ്റ്റിലൂടെയാണ് ധനസമാഹരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇതു സംബന്ധിച്ച യോഗം ചേർന്നിരുന്നു. ഒന്നരമാസത്തിനകം ഒറ്റത്തവണയായി ശമ്പളം കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ദേശസാത്​കൃത റൂട്ടുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൂടുതൽ എ.സി ബസുകൾ സർവിസ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

ടിക്കറ്റ്​ ബുക്കിങ്ങിന്​ ഉൾപ്പെടെ ​റെയിൽവേ മാതൃകയിൽ ആപുകൾ വികസിപ്പിക്കും. ബസുകളുടെ സ്റ്റാൻഡിലേക്കുള്ള വരവും പോക്കും സ്ക്രീനിൽ തെളിയും. റെയിൽവേ മാതൃകയിൽ അനൗൺസ്മെന്റ് സംവിധാനവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Scrapping Policy
News Summary - Tender soon for Vehicle Scrapping Center in Kerala
Next Story