തീപിടിത്തം: മാധ്യമങ്ങളെയും നേതാക്കളെയും പുറത്താക്കി; സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷാവസ്ഥ
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിൽ തീപിടിത്തമുണ്ടായ സ്ഥലത്ത് സംഘർഷാവസ്ഥ. ജനപ്രതിനിധികളെയും മാധ്യമങ്ങളെയും ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം പൊലീസ് തടഞ്ഞുവെച്ചു. ഇതിനെതിരെ പ്രതിഷേധം കനക്കുകയാണ്. നിരവധി പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തീപിടിത്തത്തിൽ രാഷ്ട്രീയമില്ലെന്നും എന്തുസംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും സ്ഥലത്തെത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവസ്ഥലം സന്ദർശിക്കാനെത്തിയ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ബലംപ്രയോഗിച്ച് പുറത്താക്കിയത് സംഘർഷത്തിനിടയാക്കി. തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നും തെൻറ മണ്ഡലത്തിൽ അസാധാരണ സംഭവം നടന്നിട്ടും ജനപ്രതിനിധിയെന്ന നിലയിൽ തന്നെ സന്ദർശിക്കാൻ പോലും അനുവദിക്കാതിരുന്നത് ഇതിൻെറ തെളിവാണെന്നും സ്ഥലം എം.എൽ.എ കൂടിയായ വി.എസ്. ശിവകുമാർ ആരോപിച്ചു.
സെക്രട്ടറിയേറ്റിനുമുന്നിൽ പ്രതിപക്ഷ നേതാക്കൾ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.