സിയാലിന് പ്രൗഢിയേകി ടെർമിനൽ-വൺ
text_fieldsനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 240 കോടി ചെലവിൽ ലോകോത്തര നിലവാരത്തിൽ നവീകരിച്ച ആഭ്യന്തര ടെർമിനൽ ഇൗ മാസം 12ന് രാജ്യത്തിന് സമർപ്പിക്കും. വൈ കീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടി-1 ടെർമിനൽ ഉദ്ഘാടനം ചെയ്യുക. ഇൗ മ ാസം അവസാനത്തോടെ ടി-2 ടെർമിനലിൽനിന്ന് ആഭ്യന്തര ടെർമിനലിെൻറ പ്രവർത്തനം പൂർണ മായി പുതിയ ടെർമിനലിലേക്ക് മാറും. ഇതോടെ, നിലവിൽ രാജ്യാന്തര യാത്രക്കാർക്ക് ലഭിക് കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും അതേ നിലവാരത്തിൽ ആഭ്യന്തര യാത്രക്കാർക്കും ലഭ്യമാകും.
ലോകം വിസ്മയിക്കുന്ന നേട്ടങ്ങൾ
ആഭ്യന്തര യാത്രക്കാരുടെ ഗണ്യമായ വർധന കണക്കിലെടുത്താണ് ടെർമിനൽ നവീകരിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം മാത്രം വിമാനത്താവളത്തിൽ വന്നുപോയത് 50 ലക്ഷത്തിലധികം ആഭ്യന്തര യാത്രക്കാരാണ്.
ആഭ്യന്തര ടെർമിനലിെൻറ വിസ്തീർണം ലക്ഷം ചതുരശ്ര അടിയിൽനിന്ന് ആറുലക്ഷമാകുമെന്നതാണ് പ്രധാന മാറ്റം. നവീകരിച്ച ടെർമിനലിൽ ഏഴ് എയ്റോബ്രിഡ്ജ് ഉണ്ട്. അത്യാധുനിക സെക്യൂരിറ്റി ഏരിയ, അരലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഷോപ്പിങ് കേന്ദ്രം, എക്സിക്യൂട്ടിവ് ലോഞ്ച്, ഫുഡ്കോർട്ട് എന്നിവ പുതിയ ടെർമിനലിെൻറ ഭാഗമാണ്. ഇതോടൊപ്പം വിമാനത്താവളത്തിെൻറ മൊത്തം സൗരോർജ ഉൽപാദനശേഷി നിലവിലെ 30ൽനിന്ന് 40 മെഗാവാട്ടാകും. പ്രതിദിനം 1.60 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ട് എന്ന ബഹുമതി ജർമനിയുടെ വീസ് വിമാനത്താവളത്തെ പിന്തള്ളി സിയാൽ സ്വന്തമാക്കുകയാണ്. രണ്ട് കാർപോർട്ടുകളിലായി 2600 കാർ പാർക്ക് ചെയ്യാം. പൂർണമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന സിയാലിന് ഇൗ വർഷം െഎക്യരാഷ്ട്ര സഭയുടെ ചാമ്പ്യൻ ഒാഫ് ദി എർത്ത് പുരസ്കാരം ലഭിച്ചിരുന്നു.
എട്ടുകെട്ടിെൻറ ഏഴഴക്
മലയാളിയുടെ ഗൃഹാതുര ബിംബങ്ങളിൽ ഒന്നായ എട്ടുകെട്ടിെൻറ ശിൽപഭംഗിയാണ് പുതിയ ടെർമിനലിെൻറ മറ്റൊരു സവിശേഷത. വാഹനങ്ങൾ വന്നുനിൽക്കുന്ന കനോപി മുതൽ സുരക്ഷ മേഖലയിൽവരെ കേരളത്തിെൻറ തനത് വാസ്തുകലയുടെ അഴക് ദൃശ്യമാണ്. കേരളത്തിെൻറ തനത് കലാരൂപങ്ങളും തച്ചുശാസ്ത്ര വൈവിധ്യങ്ങളും ഒരുമിക്കുന്ന ഗാലറിയും പ്രകൃതിസൗന്ദര്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന പെയിൻറിങ്ങുകളും ചിത്രകലാ പ്രദർശന ഹാളും സജ്ജീകരിച്ചിട്ടുണ്ട്. ഒരേസമയം 12 വിമാനങ്ങളിലെ യാത്രക്കാരുടെ ബാഗേജ് കൈകാര്യം ചെയ്യാവുന്ന അത്യാധുനിക കൺവെയർ ബെൽറ്റ്, 58 ചെക്ക്-ഇൻ കൗണ്ടർ, മണിക്കൂറിൽ നാലായിരം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
സിയാൽ മുന്നോട്ടുതന്നെ –വി.ജെ. കുര്യൻ
കൊച്ചി രാജ്യാന്തര വിമാനത്താവളത്തെ ഒന്നാംനിരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ. വെറും സ്വപ്നമെന്ന് പലരും ആക്ഷേപിച്ച പദ്ധതിക്ക് ഇന്ന് ആഗോളശ്രദ്ധ നേടാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ട്. മാറിവന്ന സർക്കാറുകളുടെയെല്ലാം അകമഴിഞ്ഞ പിന്തുണ സിയാലിന് ലഭിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം ഒരുകോടി യാത്രക്കാരെ കൈകാര്യം ചെയ്തു.
ഡിപ്പാർചർ, അറൈവൽ വിഭാഗങ്ങൾ രണ്ടു നിലകളിൽ സജ്ജമാക്കിയതോടെ യാത്രക്കാരുടെ പോക്കുവരവ് സുഗമമാകും. പ്രവർത്തനം തുടങ്ങി നാലാംവർഷം മുതൽ സിയാൽ ലാഭത്തിലാണ്. സിയാൽ കേന്ദ്രീകരിച്ച് ലക്ഷം പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന ബൃഹദ്പദ്ധതികളാണ് ഘട്ടംഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും വി.ജെ. കുര്യൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.