ഭീകരാക്രമണ സാധ്യത: കേരളത്തിലും ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കരസേന മുന്നറിയിപ്പിെൻറ പശ്ചാത്തലത്തി ൽ കേരളത്തിൽ അതി ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദ േശം നൽകി.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റ് സ ്ഥലങ്ങളിലും ജാഗ്രത പുലർത്തും. ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജനത്തിരക്ക് വർധിക്കുന്ന സ്ഥലങ്ങളിലും ആഘോഷവേദികൾക്ക് സമീപവും കർശന സുരക്ഷ ഏർപ്പെടുത്തും.
സംശയാസ്പദ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ 112 എന്ന നമ്പറിലോ ഡി.ജി.പിയുടെ കൺേട്രാൾ റൂമിലോ (0471 2722500) അറിയിക്കണം.
ഓണാഘോഷങ്ങളുടെ ഭാഗമായി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് മഫ്തിയിലും യൂനിഫോമിലും കൂടുതൽ പൊലീസിനെ നിയോഗിച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും രാവിലെയും വൈകീട്ടും പൊലീസ് പരിശോധന നടത്തും. ഗുജറാത്ത് തീരത്ത് തീവ്രവാദികൾ എത്തിയെന്ന് സംശയിക്കുന്ന ആളൊഴിഞ്ഞ ബോട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിലും സംസ്ഥാന പൊലീസ് മേധാവി ജാഗ്രത നിർദേശം നൽകിയത്.
റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡിെൻറയും ഡോഗ് സ്ക്വാഡിെൻറയും നേതൃത്വത്തിൽ പരിശോധന നടത്തും. കലക്ടറേറ്റിലും പ്രധാന ഓഫിസുകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിലടക്കം വിവിധസ്ഥലങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കി. ഉത്രാടപ്പാച്ചിലിൽ കൂടുതൽ ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ മഫ്തിയിലും യൂനിഫോമിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.