റിമാൻഡ് റിപ്പോർട്ടിലെ തീവ്രവാദ പരാമർശം: ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി
text_fieldsആലുവ: മൊഫിയക്ക് നീതി തേടി സമരം നടത്തിയതിന് അറസ്‌റ്റിലായവർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ആരോപിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതായി അൻവർ സാദത്ത് എം.എൽ.എ. സി.പി.എം ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് ആലുവ പാലസിൽ തങ്ങുന്ന മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് ഇതടക്കമുള്ള പരാതി എം.എൽ.എ ഉന്നയിച്ചത്.
സി.പി.ഐ നേതാക്കളായ ഡി. രാജയും ആനി രാജയും ചൂണ്ടക്കാട്ടിയതുപോലുള്ള അദൃശ്യ ഇടപെടലുകൾ പൊലീസ് സേനയിൽ നടക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺവിവരങ്ങൾ പരിശോധിക്കണം. സംഭവദിവസം പൊലീസ് സ്‌റ്റേഷനിൽ ആരൊക്കെ സന്ദർശിെച്ചന്നും അന്വേഷിക്കണം.
തീവ്രവാദബന്ധം ആരോപിക്കപ്പെട്ടവരുടെ ഭാവിജീവിതത്തിൽ പ്രയാസങ്ങൾ ഉണ്ടാകുന്ന റിമാൻഡ് റിപ്പോർട്ടിലെ ഈ പരാമർശങ്ങൾ നീക്കണം. സമരവുമായി ബന്ധപ്പെട്ട മറ്റ് കള്ളക്കേസുകളും റദ്ദാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.