തട്ടിക്കൊണ്ടു പോയ ഭീകരർ തന്നെ പീഡിപ്പിച്ചില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ
text_fieldsവത്തിക്കാൻ സിറ്റി: തട്ടിക്കൊണ്ടുപോയ ഭീകരർ ഒരുതരത്തിലും തന്നെ പീഡിപ്പിച്ചില്ലെന്ന് ഫാ.ടോം ഉഴുന്നാലിൽ. മോശമായ പെരുമാറ്റവും ഉണ്ടായില്ല. തടവിലിരിക്കെ ഒരുഘട്ടത്തിലും ഭയപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റോമിലെ സലേഷ്യൻ സഭ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുദിവസത്തിനകം കേരളത്തിലെത്തും. പാസ്പോർട്ടില്ലാത്തതാണ് മടക്ക യാത്രക്ക് തടസ്സം. പുതിയ പാസ്പോർട്ട് ലഭിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇത് ലഭിക്കുന്ന താമസം മാത്രമേ നാട്ടിലേക്ക് മടക്കത്തിന് തടസ്സമായുള്ളൂ.
തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. 18 മാസത്തിനിടെ രണ്ടോ മൂന്നോ തവണ താവളം മാറ്റി. ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണ്. പ്രമേഹത്തിനുള്ള മരുന്നും കൃത്യമായി നൽകി. ഡോക്ടറുടെ സേവനവും ലഭ്യമാക്കി. ഒന്നരവർഷവും ഒരേ വസ്ത്രമാണ് ധരിച്ചത്. തട്ടിക്കൊണ്ടുപോയവർ അറബിയാണ് സംസാരിച്ചത്. അതിനാൽ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു. അൽപം ചില ഇംഗ്ലീഷ് വാക്കുകൾ കൊണ്ടായിരുന്നു സംസാരമത്രയും. തടവിനിടെ പ്രാർഥനകളിലാണ് ഏറെസമയവും ചെലവിട്ടത്. അതുകൊണ്ട് ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല. ദൈവത്തിെൻറ ശക്തിയിലെ വിശ്വാസമാണ് ഇതിന് നിദാനം. അൾത്താരയും വിശ്വാസിസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. കാണാപ്പാഠം പഠിച്ച പ്രാർഥനകൾ നിരന്തരം ചൊല്ലി. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ല-ഉഴുന്നാലിൽ പറഞ്ഞു.
യമനിൽനിന്ന് 18 മാസത്തെ തടവിനുശേഷം വത്താക്കിനാൽ എത്തിയ ഫാ. ടോം ആദ്യമായാണ് മാധ്യമങ്ങളെ കണ്ടത്. നേരേത്ത അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. കഴിഞ്ഞദിവസം ശാരീരികാവശത മറികടന്ന് കർമജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഫാ. ടോം വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. മോചനത്തിനായി ദൈവത്തോട് അപേക്ഷിച്ചവര്‍ക്കും ഭൂമിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി. എെൻറ മോചനം സാധ്യമാക്കിയവരെ ദൈവം അനുഗ്രഹിക്കെട്ടയെന്നും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.